• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു; ആയുധ സംഭരണ ശാലയിലെ ഉദ്യോഗസ്ഥന്‍റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

by Web Desk 06 - News Kerala 24
November 10, 2022 : 7:05 am
in Kerala, News
0
A A
0
മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു; ആയുധ സംഭരണ ശാലയിലെ ഉദ്യോഗസ്ഥന്‍റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

നേവിയുടെ കളമശ്ശേരിയിലെ ആയുധ സംഭരണ ശാലയിലെ ഉദ്യോഗസ്ഥന്‍റെ മരണം ആത്മഹത്യയല്ലെന്നും അപായപ്പെടുത്തിയതാണെന്നും ബന്ധുക്കളുടെ ആരോപണം. എന്‍എഡിയിൽ ക്ലർക്കായ മാവേലിക്കര സ്വദേശി കെ മോഹനന്‍റെ മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ദർശന ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തിങ്കളാഴ്ചയാണ് മോഹനനെ ക്വാട്ടേഴ്സിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

എന്‍എഡിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിരന്തര മാനസിക പീഡനത്തിന് മോഹനൻ ഇരയായിരുന്നതായി കുടുംബം പറയുന്നു. ഓഫീസ് മേധാവി ആയ എൽറ്റിറ്റി കമാൻഡർ ജെ ജെ മാത്യു അധിക്ഷേപിക്കുകയും, മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വയ്ക്കുകയും ചെയ്തിരുന്നതായി ഭാര്യ നൽകിയ പരാതിയിലുണ്ട്. വീട്ടിൽ പോകാൻ അവധി എടുത്തതിന്‍റെ പേരിൽ തുടർച്ചയായി പണിഷ്മെൻറ് ഡ്യൂട്ടി ചെയ്യേണ്ടി വന്നതായും പരാതിയിൽ പറയുന്നു. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ സഹിക്കാവുന്നതിനും അപ്പുറമാണെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. അടുത്ത വർഷം സ്വയം വിരമിക്കാൻ തീരുമാനം എടുത്തിരിക്കെയാണ് മോഹനനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്ത് വന്നാലും സഹിക്കാമെന്നും വീട്ടിലേക്ക് വരാമെന്നും പറഞ്ഞ വ്യക്തിയാണ് മരിച്ചത്. എന്‍എഡി ഉദ്യോഗസ്ഥരോടെ മരണകാരണത്തേക്കുറിച്ച് തിരക്കിയപ്പോള്‍ ലഭിച്ച മറുപടിയില്‍ വ്യക്തതയില്ലെന്നും ദര്‍ശന പറയുന്നു.  ഇൻക്വസ്റ്റ് നടപടി കുടുംബത്തെ അറിയിച്ചിരുന്നില്ല. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മരണത്തെ കുറിച്ച് സംശയം ഉള്ള സാഹചര്യത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും ഭാര്യ ദർശന ആവശ്യപ്പെട്ടു.

സെപ്തംബര്‍ മാസം ദില്ലിയില്‍ മലയാളി പൈലറ്റിന്‍റെ ആത്മഹത്യയ്ക്ക് പിന്നില്‍ ജോലി സ്ഥലത്തെ മാനസിക പീഡനമെന്ന് പരാതി ഉയര്‍ന്നിരുന്നു. തലശ്ശേരി കരിയാട് സ്വദേശിയായ മുപ്പത്തിരണ്ടു വയസ്സുകാരൻ മുഹമ്മദ് ഷാഫിയെ ദില്ലി ദ്വാരകയിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്ത് നിന്ന് അടച്ച മുറിയുടെ വാതിലുകളും ജനലുകളും പ്ലാസ്റ്റർ കൊണ്ട് സീൽ ചെയ്ത നിലയിലായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് വീട് കുത്തി തുറന്നത്. കയ്യും കാലും സ്വയം കെട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അലയൻസ് എയറിൽ പൈലറ്റായ മുഹമ്മദ് ഷാഫിയെ മേലുദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാൻ ശ്രമമെന്ന് ബന്ധുക്കൾ

Next Post

ബൈക്ക് യാത്രികനെ ഇടിച്ചിട്ടു; ചോദ്യം ചെയ്ത വനിതാ കൗണ്‍സിലറുടെ കാലിലൂടെ കാര്‍ കയറ്റി; യുവാവ് അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബൈക്ക് യാത്രികനെ ഇടിച്ചിട്ടു; ചോദ്യം ചെയ്ത വനിതാ കൗണ്‍സിലറുടെ കാലിലൂടെ കാര്‍ കയറ്റി; യുവാവ് അറസ്റ്റില്‍

ബൈക്ക് യാത്രികനെ ഇടിച്ചിട്ടു; ചോദ്യം ചെയ്ത വനിതാ കൗണ്‍സിലറുടെ കാലിലൂടെ കാര്‍ കയറ്റി; യുവാവ് അറസ്റ്റില്‍

കർപ്പൻ മാറ്റങ്ങളുമായി ജി മെയിൽ, ഇനിയെല്ലാം അനായാസം, ഒറ്റ ക്ലിക്കിൽ അറിയേണ്ടതെല്ലാം

കർപ്പൻ മാറ്റങ്ങളുമായി ജി മെയിൽ, ഇനിയെല്ലാം അനായാസം, ഒറ്റ ക്ലിക്കിൽ അറിയേണ്ടതെല്ലാം

തീവ്രഹിന്ദുത്വ നിലപാടുള്ള സാംഭാജി ഭിഡെയുടെ കാല്‍ തൊട്ട് വന്ദിച്ച് സുധാമൂർത്തി; രൂക്ഷ വിമര്‍ശനം

തീവ്രഹിന്ദുത്വ നിലപാടുള്ള സാംഭാജി ഭിഡെയുടെ കാല്‍ തൊട്ട് വന്ദിച്ച് സുധാമൂർത്തി; രൂക്ഷ വിമര്‍ശനം

കട്ടൗട്ട് യുദ്ധം തീരുന്നില്ല; പരപ്പൻപൊയിലിൽ സി ആർ 7 നും മെസിക്കും മുകളിലെത്തി നെയ്മര്‍

കട്ടൗട്ട് യുദ്ധം തീരുന്നില്ല; പരപ്പൻപൊയിലിൽ സി ആർ 7 നും മെസിക്കും മുകളിലെത്തി നെയ്മര്‍

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി അമിത് ഷാ

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി അമിത് ഷാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021