• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോയമ്പത്തൂര്‍ സ്ഫോടന കേസ്: പാലക്കാടും എൻഐഎ റെയ്ഡ്

by Web Desk 04 - News Kerala 24
November 10, 2022 : 4:27 pm
in India, News
Reading Time: 1 min read
0
A A
0
കോയമ്പത്തൂര്‍ സ്ഫോടന കേസ്: പാലക്കാടും എൻഐഎ റെയ്ഡ്

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് പാലക്കാടും എൻഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് എൻഐഎ സംഘം ഇന്ന് പുലര്‍ച്ചയെത്തി പരിശോധന നടത്തിയത്. മുതലമടയിൽ താമസിക്കുന്ന കോയമ്പത്തൂർ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഡിജിറ്റൽ ഉപകരണങ്ങളും ഡോക്യുമെന്റുകളും പിടിച്ചെടുത്തു. ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിൻ്റെ ബന്ധുവാണ് മുസ്തഫ. ഇയാൾക്ക് ഏതെങ്കിലും രീതിയിൽ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പാലക്കാട്ടെ റെയ്ഡ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഇന്ന് വ്യാപകമായി എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പാലക്കാട്ടും പരിശോധനയുണ്ടായത്. കോയമ്പത്തൂരടക്കം 45 സ്ഥലങ്ങളിലാണ് അതിരാവിലെ മുതൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. അന്വേഷണം ഏറ്റെടുത്ത ശേഷം എൻഐഎ നടത്തുന്ന ഏറ്റവും വലിയ പരിശോധനയാണിത്.

കാർ ബോംബ് സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ കൂട്ടാളികളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും നേരത്തേ ഇന്‍റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെ വീടുകളിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഐഎസ് അനുകൂലികൾ എന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കോയമ്പത്തൂരിൽ സ്ഫോടനം നടന്ന ഉക്കടത്തിന് അടുത്തുള്ള പുല്ലുകാടിൽ നിരവധി വീടുകൾ പരിശോധിച്ചു. കോടൈമേട്, കണിയാമുത്തൂർ, സെൽവപുരം എന്നിവിടങ്ങളിലും റെയ്ഡ് ഉണ്ടായി. സംസ്ഥാന സായുധ പൊലീസ് സംഘം റെയ്ഡ് നടന്ന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയൊരുക്കി.

ചെന്നൈയിൽ പെരമ്പൂർ, പുതുപ്പേട്ടൈ, മണ്ണടി അടക്കം അഞ്ചിടങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈയിൽ നിന്ന് ഒരാളെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന് കാർ വിറ്റയാളാണ് ഇതെന്നാണ് സൂചന. ഉടമസ്ഥത കൈമാറാതെ 10 പേരുടെ കൈമറിഞ്ഞാണ് സ്ഫോടനത്തിന് ഉപയോഗിച്ച കാർ ജമേഷ മുബീന്‍റെ പക്കൽ എത്തിയതെന്ന് നേരത്തേ പൊലീസ് അന്വേഷണത്തിൽ വെളിവായിരുന്നു. സ്ഫോടകവസ്തുക്കളുടെ അസംസ്കൃത പദാർത്ഥങ്ങൾ സംഘടിപ്പിച്ചതിൽ പങ്കുണ്ടെന്ന് കരുതുന്നവരുടേയും സംഘത്തിന് സാമ്പത്തിക സഹായം നൽകിയതായി സംശയിക്കുന്നവരുടേയും വീടുകളിൽ പരിശോധന നടന്നു. റെയ്ഡിലെ കണ്ടെത്തൽ സംബന്ധിച്ച വിശദാംശങ്ങളൊന്നും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം’രജിസ്റ്റർ ചെയ്ത് പത്ത് വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം,ഓൺലൈനായി പുതുക്കാം’

Next Post

സംസ്ഥാനത്ത് 199 ആന്‍റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി,ആദ്യഘട്ടം ആദിവാസി മേഖലയിലും തീരപ്രദേശങ്ങളിലും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് 199 ആന്‍റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി,ആദ്യഘട്ടം ആദിവാസി മേഖലയിലും തീരപ്രദേശങ്ങളിലും

സംസ്ഥാനത്ത് 199 ആന്‍റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി,ആദ്യഘട്ടം ആദിവാസി മേഖലയിലും തീരപ്രദേശങ്ങളിലും

വ്യാജ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസി വനിതയ്ക്ക് നാല് വര്‍ഷം തടവ്

വ്യാജ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസി വനിതയ്ക്ക് നാല് വര്‍ഷം തടവ്

മുടിവെട്ടുന്നതിൽ ത‍‍ര്‍ക്കം, കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാ‍ര്‍ ഏറ്റുമുട്ടി

മുടിവെട്ടുന്നതിൽ ത‍‍ര്‍ക്കം, കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാ‍ര്‍ ഏറ്റുമുട്ടി

ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു, ജാമ്യാപേക്ഷ തള്ളി

ഷാരോൺ രാജ് കേസിലെ വീഴ്ച: പാറശാല സിഐയെ മാറ്റി

അന്തർസംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾക്ക്​ നികുതി: സർക്കാർ ഉത്തരവിന്​ സ്റ്റേയില്ല

‘റോഡ് സ്വന്തം വകയാണെന്നാണ് ചില ഡ്രൈവർമാർ കരുതുന്നത്’: ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021