ചണ്ഡീഗഡ്: കാലിത്തീറ്റയ്ക്കായി പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേക്ക്. ഇരുസര്‍ക്കാരുകളും ഇതുസംബന്ധിച്ച് ധാരണയിലെത്തി. വൈക്കോല്‍ സൗജന്യമായി നല്‍കാമെന്നാണ് പഞ്ചാബിന്റെ വാഗ്ദാനം. വൈക്കോല്‍ സംസ്ഥാനത്തെത്തിച്ച് സംസ്ക്കരിച്ച് കാലിത്തീറ്റയാക്കും. കുറഞ്ഞ നിരക്കിൽ കർഷകർക്ക് ലഭ്യമാക്കും. വൈക്കോല്‍ അടക്കമുള്ള കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണം പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും രൂക്ഷമാക്കുന്നുണ്ട്. പുതിയ ധാരണപ്രകാരം പഞ്ചാബിലെ മാലിന്യ പ്രശ്നത്തിനും പരിഹാരമാകും.