• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘റമ്മിയും പോക്കറും ഭാഗ്യപരീക്ഷണങ്ങളല്ല , ബുദ്ധി ഉപയോഗിച്ചുള്ള കളികൾ ‘; ചൂതാട്ട നിരോധനത്തിനെതിരായ ഹ‍ർജി കോടതിയിൽ

by Web Desk 06 - News Kerala 24
November 11, 2022 : 3:32 pm
in India, News
Reading Time: 1 min read
0
A A
0
‘റമ്മിയും പോക്കറും ഭാഗ്യപരീക്ഷണങ്ങളല്ല , ബുദ്ധി ഉപയോഗിച്ചുള്ള കളികൾ ‘; ചൂതാട്ട നിരോധനത്തിനെതിരായ ഹ‍ർജി കോടതിയിൽ

ചെന്നൈ:  തമിഴ‍്‍നാട് സർക്കാർ പാസാക്കിയ ചൂതാട്ട നിരോധന നിയമത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഓൺലൈൻ ഗെയിം കമ്പനികളുടെ സംഘടനയായ ഓൾ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷനാണ് ഹർജി നൽകിയത്. പുതുക്കിയ നിയമപ്രകാരം സർക്കാർ നിരോധിച്ച റമ്മിയും പോക്കറും അടക്കമുള്ള ഗെയിമുകൾ ഭാഗ്യപരീക്ഷണങ്ങളല്ല, കഴിവും ബുദ്ധിയും ഉപയോഗിച്ച് കളിക്കേണ്ടവയാണ് എന്നാണ് ഹർജിക്കാരുടെ വാദം. ഇക്കാര്യം ലോ കമ്മീഷന്‍ റിപ്പോർട്ട് അംഗീകരിച്ചതാണെന്നും ഹർജിയിൽ പറയുന്നു. പരാതിയിൽ തീർപ്പുണ്ടാകും വരെ നിയമം നടപ്പാക്കരുതെന്നും ഗെയിംമിഗ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഹർജി ഈ മാസം 16ന് പരിഗണിക്കുമെന്ന് മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി.രാജയും ജസ്റ്റിസ് ഭാരത ചക്രവർത്തിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന നിയമം കഴിഞ്ഞ മാസമാണ് നിലവിൽ വന്നത്. ഇക്കഴിഞ്ഞ 19ന് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ.രവി ഒപ്പുവച്ചതോടെയാണ് നിയമം പ്രാബല്യത്തിലായത്. സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കിയ ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. ഇതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമായി. ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങളുടെ എല്ലാതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും. ചൂതാട്ടം നടത്തുന്നവർക്കും കളിക്കുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ നിയമം നിഷ്കർഷിക്കുന്നുണ്ട്.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പേയ്മെന്റ് ഗേറ്റ‍്‍‍വേകളും ഓൺലൈൻ ചൂതാട്ട, ഗെയിമിംഗ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുത്. ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങൾക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാർത്ഥികളുമടക്കം ഇരുപതിലേറെപ്പേർ തമിഴ്നാട്ടിൽ ജീവനൊടുക്കിയ സാഹചര്യത്തിലാണ് സർക്കാർ നിയമനിർമാണത്തെപ്പറ്റി ആലോചിച്ചത്. തമിഴ്നാട് സർക്കാർ പാസാക്കിയ ഒരുപിടി ബില്ലുകളിന്മേൽ ഒപ്പിടാതെ ഗവർണർ ആർ.എൻ.രവി  മാസങ്ങളായി തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനിടെ ആണ് ഈ ബില്ലിൽ ഒപ്പുവച്ചത് എന്നതും ശ്രദ്ധേയമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്ലൂ ടിക്കിന് ഇന്ത്യക്കാർ കൂടുതൽ പണം നൽകണം; നിരക്ക് പ്രഖ്യാപിച്ച് ട്വിറ്റർ

Next Post

‘വിവാദ കത്തിന്മേൽ രാജിയില്ല’, ‘പെട്ടി പ്രതിഷേധത്തിൽ’ മാനനഷ്ടകേസ് പരിഗണനയിൽ : മേയർ ആര്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിയമനക്കത്ത് വിവാദം:മേയർ പൊലീസിൽ നേരിട്ട് പരാതി നൽകാത്തത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ

'വിവാദ കത്തിന്മേൽ രാജിയില്ല', 'പെട്ടി പ്രതിഷേധത്തിൽ' മാനനഷ്ടകേസ് പരിഗണനയിൽ : മേയർ ആര്യ

പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേക്ക്, ഇരുസര്‍ക്കാരുകളും തമ്മില്‍ ധാരണയിലെത്തി

പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേക്ക്, ഇരുസര്‍ക്കാരുകളും തമ്മില്‍ ധാരണയിലെത്തി

ആലപ്പുഴയിൽ പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്നു; പെൺകുട്ടി ഉൾപ്പെടെ 4 പേർക്ക് പൊള്ളലേറ്റു

ആലപ്പുഴയിൽ പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്നു; പെൺകുട്ടി ഉൾപ്പെടെ 4 പേർക്ക് പൊള്ളലേറ്റു

70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 302 ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 302 ലോട്ടറി ഫലം പ്രഖ്യാപിച്ചു

സീനിയറില്ല, കേസ് മാറ്റി വയ്ക്കണമെന്ന് മലയാളി അഭിഭാഷക; നിങ്ങൾക്ക് തന്നെ വാദിച്ചു കൂടെയെന്ന് ജ. ദിനേശ് മഹേശ്വരി

സീനിയറില്ല, കേസ് മാറ്റി വയ്ക്കണമെന്ന് മലയാളി അഭിഭാഷക; നിങ്ങൾക്ക് തന്നെ വാദിച്ചു കൂടെയെന്ന് ജ. ദിനേശ് മഹേശ്വരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021