• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബ്ലൂ ടിക്കിന് ഇന്ത്യക്കാർ കൂടുതൽ പണം നൽകണം; നിരക്ക് പ്രഖ്യാപിച്ച് ട്വിറ്റർ

by Web Desk 06 - News Kerala 24
November 11, 2022 : 3:28 pm
in News, Tech
Reading Time: 1 min read
0
A A
0
ബ്ലൂ ടിക്കിന് ഇന്ത്യക്കാർ കൂടുതൽ പണം നൽകണം; നിരക്ക് പ്രഖ്യാപിച്ച് ട്വിറ്റർ

മുംബൈ:  സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വേരിഫിക്കേഷൻ ഇന്ത്യയിൽ ആരംഭിച്ചു. പ്രതിമാസം എട്ട് ഡോളർ എന്ന നിരക്കിൽ ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ ടിക്കിന് പണം നൽകണമെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്‌ക് പറഞ്ഞിരുന്നു.  എട്ട് ഡോളർ അഥവാ 646.03 രൂപയ്ക്കാണ് മറ്റ് രാജ്യങ്ങളിൽ പണം നൽകേണ്ടത് എങ്കിൽ ഇന്ത്യയിൽ 719 രൂപ നൽകണം. അതായത് ഏകദേശം 8.9 ഡോളറിന് തുല്യമാണ് ഇത്.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക്, ബ്ലൂ ടിക്ക് ബാഡ്ജ് വേണമെങ്കിൽ പണം നൽകണമെന്നുള്ള  ട്വിറ്ററിന്റെ സന്ദേശം ലഭിച്ചു കഴിഞ്ഞു. യുഎസുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ വില കൂടുതലാണ്. 8  ഡോളറിന് പകരം  8.9 ഡോളർ നൽകേണ്ടി വരുന്നു. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നേടി കഴിഞ്ഞാൽ വെരിഫിക്കേഷൻ ഇല്ലാതെ തന്നെ ട്വിറ്റർ ഉപഭോക്താക്കൾക്ക് ബ്ലൂ ടിക്ക് ബാഡ്ജ് ലഭിക്കും. ബ്ലൂ ടിക്ക് ഉടമകൾക്ക് പല മുൻഗണകളും ഇനി മുതൽ ട്വിറ്റർ നൽകും. അതായത് ദൈർഘ്യമേറിയ വീഡിയോകൾ പോസ്റ്റ് ചെയ്യാനുള്ള അവസരവും  പരസ്യങ്ങൾ ഇല്ലാതെ വായനയും ട്വിറ്റർ നൽകും.

ട്വിറ്റർ അതിന്‍റെ ഉപയോക്തൃ സേവന സംവിധാനങ്ങള്‍ പരിഷ്കരിക്കുന്നതായി ആഴ്ചകൾക്ക് മുൻപാണ് ഇലോൺ മസ്‌ക് അറിയിച്ചത്. ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ ലഭ്യമാകുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ തടയുക എന്നത് ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും ബ്ലൂ ടിക്കിന് പണം ഈടാക്കിയ നടപടി വരുമാനം മുന്നിൽ കണ്ടിട്ട് തന്നെയാണ്. കാരണം 44  ബില്യൺ ഡോളറിനാണ് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. അതിനാൽ ട്വിറ്ററിൽ മുടക്കിയ തുക ട്വിറ്ററിലൂടെ തന്നെ തിരിച്ചു പിടിക്കാൻ മസ്‌ക് ശ്രമിക്കും. ട്വിറ്ററിന്റെ വരുമാനത്തിലെ ഭൂരിഭാഗവും സബ്‌സ്‌ക്രിപ്‌ഷനിലൂടെ നേടാനാണ് ഇലോൺ മാസ്കിന്റെ പദ്ധതി.

ട്വിറ്ററിൽ വളരെയധികം അഴിമതിയും വ്യാജ അക്കൗണ്ടുകളും പെരുകുന്നുണ്ടെന്നും വരും മാസങ്ങളിൽ അവ നീക്കം ചെയ്യുമെന്നും ഇലോൺ മസ്‌ക് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടുക്കിയിൽ നാളെ ഓറഞ്ച്; നാളെയും മറ്റന്നാളും മീൻപിടുത്തത്തിന് വിലക്ക്

Next Post

‘റമ്മിയും പോക്കറും ഭാഗ്യപരീക്ഷണങ്ങളല്ല , ബുദ്ധി ഉപയോഗിച്ചുള്ള കളികൾ ‘; ചൂതാട്ട നിരോധനത്തിനെതിരായ ഹ‍ർജി കോടതിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘റമ്മിയും പോക്കറും ഭാഗ്യപരീക്ഷണങ്ങളല്ല , ബുദ്ധി ഉപയോഗിച്ചുള്ള കളികൾ ‘; ചൂതാട്ട നിരോധനത്തിനെതിരായ ഹ‍ർജി കോടതിയിൽ

'റമ്മിയും പോക്കറും ഭാഗ്യപരീക്ഷണങ്ങളല്ല , ബുദ്ധി ഉപയോഗിച്ചുള്ള കളികൾ '; ചൂതാട്ട നിരോധനത്തിനെതിരായ ഹ‍ർജി കോടതിയിൽ

നിയമനക്കത്ത് വിവാദം:മേയർ പൊലീസിൽ നേരിട്ട് പരാതി നൽകാത്തത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ

'വിവാദ കത്തിന്മേൽ രാജിയില്ല', 'പെട്ടി പ്രതിഷേധത്തിൽ' മാനനഷ്ടകേസ് പരിഗണനയിൽ : മേയർ ആര്യ

പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേക്ക്, ഇരുസര്‍ക്കാരുകളും തമ്മില്‍ ധാരണയിലെത്തി

പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേക്ക്, ഇരുസര്‍ക്കാരുകളും തമ്മില്‍ ധാരണയിലെത്തി

ആലപ്പുഴയിൽ പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്നു; പെൺകുട്ടി ഉൾപ്പെടെ 4 പേർക്ക് പൊള്ളലേറ്റു

ആലപ്പുഴയിൽ പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്നു; പെൺകുട്ടി ഉൾപ്പെടെ 4 പേർക്ക് പൊള്ളലേറ്റു

70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 302 ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 302 ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021