വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്പലവയൽ പൊലീസിന് എതിരെ നടപടി. അമ്പല വയൽ ഗ്രേഡ് എഎസ്ഐ ബാബുവിനെ സസ്പെൻഡ് ചെയ്തു. പട്ടിക വര്‍ഗ വിഭാഗത്തിലെ 17 കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. ഡിഐജി രാഹുൽ ആര് നായർ സസ്പെൻഷൻ ഉത്തരവ് ഇട്ടു. നടപടി വയനാട് എസ് പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ.