• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തെലങ്കാന മുഖ്യമന്ത്രിയുടെ ‘അന്ധവിശ്വാസത്തെ’ പരിഹസിച്ച് നരേന്ദ്രമോദി

by Web Desk 06 - News Kerala 24
November 12, 2022 : 5:41 pm
in India, News
Reading Time: 1 min read
0
A A
0
പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന മുഖ്യമന്ത്രി കെസിആറിന്‍റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.  അഴിമതിയും കുടുംബ രാഷ്ട്രീയവുമാണ് തെലങ്കാനയില്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. തെലങ്കാനയ്ക്ക് വേണ്ടത് “ജനങ്ങള്‍ ആദ്യം, കുടുംബമല്ല” എന്ന് പറയുന്ന സർക്കാരാണ്, മോദി പറഞ്ഞു.

ഇത്രയും പണിയെടുത്തിട്ടും തളരുന്നില്ലെ എന്ന് പലരും എന്നോട് ചോദിക്കാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “എനിക്ക് തളർച്ചയില്ല, കാരണം എല്ലാ ദിവസവും ഞാൻ 2-3 കിലോ ‘അധിക്ഷേപങ്ങൾ’ കഴിക്കുന്നു . അവയെല്ലാം എന്‍റെ ഉള്ളിൽ പോഷകാഹാരമായി മാറുന്ന തരത്തിൽ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു- പ്രധാനമന്ത്രി മോദി പറഞ്ഞു.

മോദിയെ അധിക്ഷേപിച്ചോളൂ,  ബിജെപിയെ അധിക്ഷേപിക്കൂ. എന്നാൽ തെലങ്കാനയിലെ ജനങ്ങളെ അധിക്ഷേപിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും മോദി തെലങ്കാന ഭരണകക്ഷിക്ക് മുന്നറിയിപ്പ് നല്‍കി.

“തെലങ്കാനയിലെ പ്രവർത്തകരോട് എനിക്ക് വ്യക്തിപരമായി ഒരു അഭ്യർത്ഥനയുണ്ട്. നിരാശയും ഭയവും അന്ധവിശ്വാസവും കാരണം ചില ആളുകൾ മോദിക്ക് നേരെ അധിക്ഷേപങ്ങൾ ഉപയോഗിക്കും. ഈ തന്ത്രങ്ങളിൽ വഴിതെറ്റരുതെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ” -മോദി തെലങ്കാനയിലെ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികൾ സംസ്ഥാന സർക്കാർ ബോധപൂർവം തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചു. അതേ സമയം തെലങ്കാന മുഖ്യമന്ത്രി ജ്യോത്സ്യത്തിന്‍റെയും മറ്റും ഉപദേശത്തിന് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന ‘അന്ധവിശ്വാസ’ ആരോപണത്തിലും പ്രധാനമന്ത്രി മോദി പ്രതികരിച്ചു.

കെസിആറിന്‍റെ അന്ധവിശ്വാസങ്ങള്‍ സാമൂഹിക നീതിക്ക് ഏറ്റവും വലിയ തടസ്സമാണെന്നും മോദി കൂട്ടിച്ചേർത്തു. “തെലങ്കാന ഐടിയുടെ കേന്ദ്രമാണ്. എന്നാൽ ഈ ആധുനിക സമൂഹത്തില്‍ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കപ്പെടുന്നു, അത് അത്യന്തം ദുഃഖകരമാണ്. തെലങ്കാനയെ വികസിക്കണമെങ്കിൽ, പിന്നോക്കാവസ്ഥയിൽ നിന്ന് ഉയർത്തണമെങ്കിൽ, ആദ്യം നമ്മൾ ഇവിടെ നിന്ന് അന്ധവിശ്വാസം നീക്കം ചെയ്യണം” – കെസിആറിനെ പരോക്ഷമായി മോദി വിമര്‍ശിച്ചു.

അതേ സമയം  പ്രധാനമന്ത്രിയുടെ തെലങ്കാന സന്ദർശനത്തിനിടെ ടിആർഎസ് പ്രതിഷേധവുമായി രംഗത്തുണ്ട്. മോദിയെ സ്വീകരിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വിട്ടുനിന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് പകരം മന്ത്രി ടി ശ്രീനിവാസ റെഡ്ഡിയെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ നടപടിയിൽ ബിജെപി ഇതിനോടകം കടുത്ത അതൃപ്തി രേഖപ്പെടുത്തി. കെസിആർ ഏകാധിപതി ചമയുകയാണെന്ന് ബിജെപി ആരോപിച്ചു. രാജ്യത്തിന്റെ രീതിക്കനുസരിച്ചുള്ള പെരുമാറ്റമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് എന്നും ബിജെപി പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജസ്ഥാനില്‍ ഭര്‍ത്താവിന്‍റെ മുന്നിലിട്ട് യുവതിയെ നാലു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

Next Post

‘രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാം, ഗവർണർമാരുടെ പ്രവർത്തനം കേന്ദ്രസർക്കാർ അജണ്ടയുടെ ഭാഗം’: യെച്ചൂരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സില്‍വര്‍ലൈന്‍ ; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തന്‍ : സീതാറാം യെച്ചൂരി

'രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാം, ഗവർണർമാരുടെ പ്രവർത്തനം കേന്ദ്രസർക്കാർ അജണ്ടയുടെ ഭാഗം': യെച്ചൂരി

തീവ്രവാദ ബന്ധം; തമിഴ്നാട്ടില്‍ പൊലീസ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു

തീവ്രവാദ ബന്ധം; തമിഴ്നാട്ടില്‍ പൊലീസ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു

രാഷ്ട്രപതിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി ബംഗാള്‍ മന്ത്രി; രാജി വേണമെന്ന് ബിജെപി

രാഷ്ട്രപതിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി ബംഗാള്‍ മന്ത്രി; രാജി വേണമെന്ന് ബിജെപി

രാജീവ് ഗാന്ധി വധക്കേസ് തടവുകാര്‍ ജയിൽ മോചിത‍ര്‍; ശ്രീലങ്കൻ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി

രാജീവ് ഗാന്ധി വധക്കേസ് തടവുകാര്‍ ജയിൽ മോചിത‍ര്‍; ശ്രീലങ്കൻ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി

മരിച്ച പിതാവിനെ വീണ്ടും ജീവിപ്പിക്കാന്‍ നരബലി; ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

മരിച്ച പിതാവിനെ വീണ്ടും ജീവിപ്പിക്കാന്‍ നരബലി; ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021