• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഓപറേഷന്‍ കുബേര’യുടെ വീര്യം കുറഞ്ഞു; വീണ്ടും പിടിമുറുക്കി ബ്ലേഡ് മാഫിയ

by Web Desk 04 - News Kerala 24
November 12, 2022 : 9:45 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ഓപറേഷന്‍ കുബേര’യുടെ വീര്യം കുറഞ്ഞു; വീണ്ടും പിടിമുറുക്കി ബ്ലേഡ് മാഫിയ

തേഞ്ഞിപ്പലം: ‘ഓപറേഷന്‍ കുബേര’യുടെ വീര്യം കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍നിന്ന് ഉള്‍പ്പെടെ വട്ടിപ്പലിശ സംഘങ്ങള്‍ സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കുന്നു. 2014ല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ തുടങ്ങിയ നിയമനടപടിയുടെ കാര്‍ക്കശ്യം കുറഞ്ഞതോടെയാണ് മലയോര മേഖലകളില്‍ അടക്കം മാഫിയ വീണ്ടും സജീവമായത്.

റിസര്‍വ് ബാങ്ക് നിശ്ചയിച്ചതിലും അധികം പലിശക്ക് പണം കടം കൊടുക്കുകയും തിരിച്ചുപിടിക്കാന്‍ വളഞ്ഞ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമെതിരെയായിരുന്നു വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടി. ചെറുകിടക്കാര്‍ മുതല്‍ വമ്പന്മാര്‍ വരെ കുടുങ്ങിയ ഓപറേഷന്‍ കുബേരയുടെ രണ്ടാംഘട്ടം ടി.പി. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായിരിക്കെ നടപ്പാക്കിയെങ്കിലും പിന്നീട് നടപടികള്‍ പേരിനു മാത്രമാകുകയായിരുന്നു. അമിതപലിശയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പൊതുജനങ്ങള്‍ക്ക് അറിയിക്കാന്‍ മിഷന്റെ രണ്ടാംഘട്ടത്തില്‍ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയ ഫോണ്‍ നമ്പര്‍ വരെ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും സര്‍ക്കിള്‍, സബ് ഡിവിഷന്‍, ജില്ല പൊലീസ് ആസ്ഥാന ഓഫിസുകളിലും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ച പ്രസിദ്ധീകരിച്ച ഫോണ്‍ നമ്പറിലെ സേവനം നിലവില്‍ ലഭ്യമല്ല. പൊലീസ് സ്റ്റേഷനുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും നടപ്പായില്ല. എല്ലാ ജില്ല പൊലീസ് മേധാവിമാരുടെയും നോഡല്‍ ഓഫിസര്‍മാരുടെയും ഫോണ്‍ നമ്പര്‍, ഇ-മെയില്‍, എസ്.എം.എസ്, വാട്സ്ആപ് നമ്പര്‍, തുടങ്ങിയവ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ജനമൈത്രി പൊലീസ് യോഗങ്ങളിലൂടെയും പരിപാടികളിലൂടെയും കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷന്‍ തുടങ്ങിയ ഏജന്‍സികളെ ഉപയോഗപ്പെടുത്തിയും ബ്ലേഡ് മാഫിയയെ സംബന്ധിച്ച ബോധവത്കരണം നടത്തണമെന്ന നിര്‍ദേശവും പഴങ്കഥയായി. 2014 മേയ് 12ന് തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കൂട്ട ആത്മഹത്യ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓപറേഷന്‍ കുബേര തുടങ്ങിയത്. എന്നാല്‍, ഇതുസംബന്ധിച്ച് നിലവില്‍ കാര്യമായ പരാതികളുണ്ടാകുന്നില്ലെന്നും പരാതികള്‍ ലഭിച്ചാല്‍ നടപടിയെടുക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജബക്കനിയെ തോൽപിക്കാനാവില്ല; 55ാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ ഉയർന്ന ഗ്രേഡിൽ പാസായി

Next Post

ശബരിമല തീർഥാടകർക്ക് ഇടത്താവളങ്ങളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശബരിമല തീർഥാടകർക്ക് ഇടത്താവളങ്ങളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി

ശബരിമല തീർഥാടകർക്ക് ഇടത്താവളങ്ങളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി

യാത്രയ്ക്കിടെ 2 മല്ലൻമാർ; പോരാട്ടം കണ്ടാസ്വദിച്ച് രാഹുൽ– വിഡിയോ

യാത്രയ്ക്കിടെ 2 മല്ലൻമാർ; പോരാട്ടം കണ്ടാസ്വദിച്ച് രാഹുൽ– വിഡിയോ

കരുവാറ്റയിൽ പക്ഷിപ്പനി; 8000 താറാവുകളെ ബാധിച്ചതായി സംശയം

കരുവാറ്റയിൽ പക്ഷിപ്പനി; 8000 താറാവുകളെ ബാധിച്ചതായി സംശയം

ആഡംബര വാച്ചുകളുമായെത്തിയ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു

ആഡംബര വാച്ചുകളുമായെത്തിയ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു

അപകടത്തിൽപ്പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ ഒപ്പം കൂടി; അരലക്ഷവുമായി കടന്നു, ഒടുവിൽ പ്രതി പിടിയിൽ

അപകടത്തിൽപ്പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ ഒപ്പം കൂടി; അരലക്ഷവുമായി കടന്നു, ഒടുവിൽ പ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021