കോഴിക്കോട്: നാളികേര സംഭരണ വിഷയത്തിൽ കേരള കോൺഗ്രസ് സമരത്തിന്. കോഴിക്കോട് സമര പ്രഖ്യാപന കൺവെൻഷൻ നടന്നു. കണ്വെന്ഷന് ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കണം എന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. കൂടുതൽ സംഭരണ കേന്ദ്രങ്ങള്‍ തുറക്കണം. സംഭരണ കാര്യത്തിൽ നൂലാമാലകൾ ഒഴിവാക്കണം. ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് സമരമെന്നും ജോസ് കെ മാണി പറഞ്ഞു.