ഡബ്ല്യുസിസിയെ വിലയിരുത്താൻ താൻ ആരുമല്ലെന്ന് നടി അമലാ പോള്‍. അവരുടെ മികച്ചത് ചെയ്യാൻ അവര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ ശരിയാണോ തെറ്റാണോ ചെയ്യുന്നത് എന്ന് ഞാൻ നോക്കിക്കാണുന്നില്ല. ഡബ്ല്യുസിസിയുടെ ലക്ഷ്യം അവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അത്തരമൊരു കൂട്ടായ്മ നല്ലതാണെന്നും ‘ടീച്ചര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ അമലാ പോള്‍ പറഞ്ഞു.
ഡബ്ല്യുസിസി പോലുള്ള സംഘടനകള്‍ ആവശ്യമാണോ അവരുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണാറുണ്ടോയെന്ന ചോദ്യമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നത്. ഡബ്ല്യുസിസിക്ക് ഒരു ലക്ഷ്യം ഉണ്ട്. അത് അവർ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അതിന് വേണ്ട കാര്യങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഡബ്ല്യുസിസി പോലൊരു കൂട്ടായ്‍മ വളരെ നല്ലതാണ്. ഇപ്പോൾ ഞാൻ അതിന്റെ ഭാഗമല്ല. ഡബ്ല്യുസിസിയെ വിലയിരുത്താൻ ഞാൻ ആരുമല്ല. ഞാൻ ഒരു സംഘടന ഉണ്ടാക്കിയിട്ടാണ് മറ്റൊരു സംഘടനയെ വിലയിരുത്തുന്നതെങ്കിൽ അതിനൊരു അര്‍ത്ഥമുണ്ടെന്ന് പറയാം. അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നുള്ളത് ഞാൻ നോക്കുന്നില്ല. ലക്ഷ്യങ്ങൾ നിറവേറ്റാനുണ്ട്, അവരുടെ മികച്ചത് അവർ ശ്രമിക്കുന്നുണ്ട്, ചെയ്യുന്നുണ്ട്. അത് നല്ല കാര്യമാണ് എന്നും അമലാ പോള്‍ പറഞ്ഞു. ‘ടീച്ചര്‍’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക്, തിരക്കഥാകൃത്ത് പി വി ഷാജികുമാര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.