തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) നേതൃത്വത്തിലേക്ക് ബിനീഷ് കോടിയേരി എത്തുന്നു. കെസിഎയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് ബിനീഷ് കോടിയേരിയെ തിരഞ്ഞെടുത്തത്. ജയേഷ് ജോർജ് കെസിഎ പ്രസിഡന്റാകും. മറ്റു പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചു. എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് കെസിഎ വാർത്താകുറിപ്പിൽ അറിയിച്ചു.
വിനോദ് എസ്.കുമാറാണ് പുതിയ സെക്രട്ടറി. പി.ചന്ദ്രശേഖരൻ വൈസ് പ്രസിഡന്റും കെ.എം.അബ്ദുൾ റഹ്മാൻ ട്രഷററും ആകും. അപെക്സ് കൗൺസിൽ കൗൺസിലറായി സതീശനെയും നിയമിച്ചു.