• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈഫ്‌ മിഷൻ: 70000 വീട്‌ നിർമിക്കാൻ ഉത്തരവായി

by Web Desk 04 - News Kerala 24
November 17, 2022 : 6:26 am
0
A A
0
ലൈഫ്‌ മിഷൻ: 70000 വീട്‌ നിർമിക്കാൻ ഉത്തരവായി

തിരുവനന്തപുരം: ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമിക്കാനുള്ള നടപടിൾ സ്വീകരിക്കാൻ ഉത്തരവായി. സർക്കാർ ഗ്യാരണ്ടിയിൽ കെയുആർഡിഎഫ്‌സി മുഖേന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പുതിയ പട്ടികയിലെ ഗുണഭോക്താക്കളുടെ വീട് നിർമ്മാണം തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ 70000 പേർക്ക് വീട് നൽകാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ തദ്ദേശ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.

2017ലെ പട്ടികയിൽനിന്ന് ഇനിയും കരാർവച്ച് ഫണ്ട് അഭ്യർഥന നടത്തിയിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് പകരം 2020 പട്ടികയിലുള്ളവർക്ക് അവസരം നൽകും. ഓരോ തദ്ദേശ സ്വയം ഭരണസ്ഥാപനത്തിൽ നിന്നും ഫണ്ട് അഭ്യർഥന നടത്താത്ത ഗുണഭോക്താക്കളുടെ എണ്ണത്തിന് തുല്യമായ എണ്ണം ഗുണഭോക്താക്കളെ പുതിയ പട്ടികയിൽ നിന്ന് തെരഞ്ഞെടുക്കാം. ‍ ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്ന്‌ പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് ഭവനരഹിത ഗുണഭോക്താക്കളെയും അതിദരിദ്ര സർവേയിലൂടെകണ്ടെത്തിയ ഭവനരഹിതരെയുമാണ് ഇങ്ങനെ ആദ്യം പരിഗണിക്കുക. ഒരു ഗുണഭോക്താവിന് വായ്‌പമായി പരമാവധി 2,20,000 രൂപ വിനിയോഗിക്കാനും അനുമതിനൽകിയിട്ടുണ്ട്‌.

2017ലെ ലൈഫ് പട്ടികയിലെ ഭൂമിയുള്ള ഭവനരഹിതർക്കും, 2019ലെ പട്ടികജാതി/ പട്ടികവർഗ/ ഫിഷറിസ്‌ അഡീഷണൽ ലിസ്റ്റിലെയും അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും വീട് നൽകിക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ ഈ വർഷം ഭവനപദ്ധതിക്കായി വകയിരുത്തിയ‍ വികസനഫണ്ടും ത്രിതല പഞ്ചായത്ത് വിഹിതമായ ലഭിക്കാൻ സാധ്യതയുള്ളതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്താൻ സാധിക്കുന്നതുമായ പരമാവധി തുകയും വിനിയോഗിച്ച് ഭൂമിയും വീടും നൽകാനുള്ള പദ്ധതി ലൈഫ് 2020 പട്ടിക പ്രകാരം ഏറ്റെടുക്കാനും അനുമതി നൽകിയിട്ടുണ്ട്.

ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ഗുണഭോക്താക്കൾ മറ്റൊരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിൽ ഭൂമി വാങ്ങിയാലും, ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനുമുള്ള തുക ഗുണഭോക്താവിനെ തെരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനം തന്നെ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. മുൻപ് ഈ വിഷയത്തിൽ ചിലഅവ്യക്തതകൾ നിലനിന്നതിനാൽ നിർദേശം പുതുക്കി പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം 3,14,425 വീടുകൾ നിർമ്മാണം പൂർത്തിയാക്കി. 29,189 വീടുകൾ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പുതിയ ന്യൂസ് സിസ്റ്റം എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി പുറത്തിറക്കി

Next Post

ക്ഷേത്രാകൃതിയിലുള്ള കേക്ക്, മുകളിൽ ഹനുമാൻ രൂപം; കേക്ക് മുറിച്ച് കമൽനാഥ്, മതവികാരം വ്രണപ്പെട്ടെന്ന് ബിജെപി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ക്ഷേത്രാകൃതിയിലുള്ള കേക്ക്, മുകളിൽ ഹനുമാൻ രൂപം; കേക്ക് മുറിച്ച് കമൽനാഥ്, മതവികാരം വ്രണപ്പെട്ടെന്ന് ബിജെപി

ക്ഷേത്രാകൃതിയിലുള്ള കേക്ക്, മുകളിൽ ഹനുമാൻ രൂപം; കേക്ക് മുറിച്ച് കമൽനാഥ്, മതവികാരം വ്രണപ്പെട്ടെന്ന് ബിജെപി

ഇറാനിൽ പ്രതിഷേധക്കാർക്ക് നേരെ ഭീകരരുടെ വെടിവെപ്പ്; അഞ്ച് മരണം, പത്തിലധികം പേർക്ക് പരിക്ക്

ഇറാനിൽ പ്രതിഷേധക്കാർക്ക് നേരെ ഭീകരരുടെ വെടിവെപ്പ്; അഞ്ച് മരണം, പത്തിലധികം പേർക്ക് പരിക്ക്

ഇപ്പോൾ ‘പാസ്വേഡ്’ ആണ് ബെസ്റ്റ്; ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ഉപയോഗിക്കുന്നത് ഏതാണെന്ന് അറിയേണ്ടേ!

ഇപ്പോൾ 'പാസ്വേഡ്' ആണ് ബെസ്റ്റ്; ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ഉപയോഗിക്കുന്നത് ഏതാണെന്ന് അറിയേണ്ടേ!

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

പ്രിയ വർ​ഗീസിനെ നിയമിക്കാനുള്ള നീക്കം : ഹൈക്കോടതി വിധി ഇന്ന്

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

പുറത്താക്കാതിരിക്കാൻ കാരണമുണ്ടോ?വെറ്ററിനറി സ‍ര്‍വകലാശാല വിസിക്കും ഗവ‍ര്‍ണര്‍ കാരണം കാണിക്കൽ നോട്ടീസ് നൽകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In