സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കുത്തനെ കൂടുന്നു. 2 ഡെങ്കിപ്പനി മരണം ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കി ബാധിക്കുകയും 3 പേർ മരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം.
ജില്ലകളുടെ സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. വീടിൻറെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഡെങ്കി കേസുകൾ കൂടി നിൽക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഏഴ് ജില്ലകളിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തുടർച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും അവബോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഓരോ വർഷവും ഏകദേശം 400 ദശലക്ഷം ആളുകളെ ബാധിക്കുന്ന കൊതുക് പരത്തുന്ന വൈറസാണ് ഡെങ്കിപ്പനി, അത് ഉണ്ടാക്കുന്ന കഠിനമായ പേശി വേദനയ്ക്ക് ബ്രേക്ക്ബോൺ ഫീവർ എന്നും അറിയപ്പെടുന്നു. ഡെങ്കിപ്പനി അണുബാധകളിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തതാണ്.പനി, ചുണങ്ങു, തലവേദന, ഓക്കാനം തുടങ്ങിയ പനി പോലുള്ള ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളുമായി ആശയക്കുഴപ്പത്തിലാണെന്ന് അർത്ഥമാക്കുന്നു. ഡെങ്കിപ്പനി കഠിനമായ പേശി വേദന, ആഘാതം, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും.
ഡെങ്കിപ്പനി ചികിത്സിക്കാൻ പ്രത്യേക മരുന്നില്ല. മിക്ക ആളുകൾക്കും ഒരാഴ്ച കഴിഞ്ഞാൽ രോഗം സ്വയം മാറും, വിശ്രമം, ജലാംശം നിലനിർത്തൽ, പാരസെറ്റമോൾ കഴിക്കുക എന്നിവ കൈകാര്യം ചെയ്യാം. ടൈലനോൾ, പനഡോൾ, എന്നിരുന്നാലും ആസ്പിരിൻ, ഐബുപ്രോഫെൻ തുടങ്ങിയ രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ ഒഴിവാക്കണം.
ശരിയായ വൈദ്യചികിത്സയില്ലാതെ ഗുരുതരമായ ഡെങ്കിപ്പനിയുടെ മരണനിരക്ക് 20 ശതമാനം വരെയാകാം.
കൊതുകിനെ തുരത്താം…
1. കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
2. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ എന്നിവ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് . സുരക്ഷിതമായി സംസ്കരിക്കുക.
3. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
4. ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.