തിരുവനന്തപുരം∙ നിയമന വിവാദങ്ങള്‍ തിരിച്ചടിയായെന്ന് സപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തല്‍. തിരുവനന്തപുരം കോര്പറേഷന് കത്ത് വിവാദത്തില്‍ സംസ്ഥാന നേതൃത്വം അതൃപ്തിയിലാണ്. കത്തു വിവാദവും സര്‍വകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കും. വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യങ്ങള്‍ വിശദമായി പരിശോധിക്കും. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി പരിശോധന. ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.