കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്ന ബാച്ചിലർമാരെ അവിടെ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള ക്യാമ്പയിൻ തുടർന്ന് ബാച്ചിലേഴ്സ് കമ്മറ്റി. ഫാമിലി റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്ന സ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചാണ് ബാച്ചിലേഴ്സ് കമ്മിറ്റി പ്രവർത്തനം തുടരുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഫർവാനിയ ഗവർണറേറ്റിലെ നൂറിലധികം ഇത്തരം സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ജുഡീഷ്യൽ കൺട്രോൾ ടീം ഡെപ്യൂട്ടി ഹെഡ് അഹ്മദ് അൽ ഷമ്മാരി വിശദമാക്കി. എല്ലാ നടപടികളും പൂർത്തീകരിച്ച് ആഭ്യന്തര മന്ത്രാലയവും കുവൈത്ത് മുനിസിപ്പാലിറ്റിയും മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. വിതരണ ശൃംഖല മേഖലയുമായി ഏകോപിപ്പിച്ച് കൊണ്ട് നടത്തിയ പരിശോധനകളില്‍, കുടുംബങ്ങൾക്ക് സുരക്ഷ, ആരോഗ്യം, സാമൂഹിക ഭീഷണി എന്നിവ ഉയർത്തുന്ന നിരവധി വിഷയങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പൗരന്മാർ ഇവയിൽ പലതും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു പരിശോധനയെന്നും അൽ ഷമ്മാരി കൂട്ടിച്ചേര്‍ത്തു.