• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദി വിസ; ഇന്ത്യക്കാർക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ട

by Web Desk 04 - News Kerala 24
November 19, 2022 : 5:05 pm
in News, World
Reading Time: 1 min read
0
A A
0
സൗദി വിസ; ഇന്ത്യക്കാർക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ട

മനാമ: സൗദി വിസ ലഭിക്കുന്നതിനു പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന വ്യവസ്ഥയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കി. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ലേബര്‍ വിസ സ്റ്റാമ്പിംഗ് കൂടുതല്‍ സുഗമമാകും. മലയാളികള്‍ ഉള്‍പ്പെടെ ഉദ്യോഗാര്‍ഥികള്‍ക്ക് സൗദി തീരുമാനം പ്രയോജനം ചെയ്യും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യന്‍ പൗരന്മാരെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതായി ഡല്‍ഹിയിലെ സൗദി എംബസിയാണ് അറിയിച്ചത്. രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന 20 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി ട്വീറ്റ് ചെയ്തു.

സൗദി തീരുമാനത്തെ റിയാദിലെ ഇന്ത്യന്‍ എംബസി സ്വാഗതം ചെയ്തു. തീരുമാനത്തിന് സൗദി സര്‍ക്കാരിനെ എംബസി നന്ദി അറിയിച്ചു.
കഴിഞ്ഞ ആഗ്‌സ്ത് 22നാണ് സൗദിയിലേക്ക് പുതിയ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ ഇന്ത്യയില്‍ നിന്നുള്ള പിസിസിയും സമര്‍പ്പിക്കണമെന്ന് നിബന്ധന നിലവില്‍ വന്നത്. ഡല്‍ഹിയിലെ സൗദി എംബസി മാസങ്ങള്‍ക്കുമുന്‍പേ പിസിസി നിര്‍ബന്ധമാക്കിയിരുന്നു. ആഗസ്ത് 22ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റും പിസിസി നിബന്ധന വെച്ചു.

കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 20- 25 ദിവസത്തിനകം പിസിസി ലഭിച്ചപ്പോള്‍ യുപി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടും മൂന്നും മാസം എടുത്തു. ഇത് ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതില്‍ വലിയ കാലതാമസം വരുത്തി. സൗദിയിലെ പല സ്ഥാപനങ്ങളും ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ മടിക്കുന്ന അവസ്ഥയായി.

സൗദിയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ പോയി പുതിയ വിസയില്‍ തിരിച്ചുവരാനിരുന്നവര്‍ക്കാണ് പിസിസി നിബന്ധന പ്രതിസന്ധിയായത്. ഇഖാമ വര്‍ഷങ്ങളായി പുതുക്കാത്തതിനാല്‍ മലയാളികളടക്കം നിരവധി പേരാണ് ഫൈനല്‍ എക്‌സ്റ്റില്‍ സൗദിയില്‍ നിന്ന് പോകാറ്. ഇവരില്‍ വലിയൊരു ഭാഗവും കമ്പനികളിലും കടകളിലുമൊക്കെ ജോലി ശരിയാക്കി പുതിയ വിസയുമായാണ് നാട്ടിലേക്ക് മടങ്ങാറ്. എന്നാല്‍, പിസിസി നിബന്ധനകാരണം ഇങ്ങിനെ പോയ പലര്‍ക്കും യഥാസമയം സൗദിയിലേക്ക് മടങ്ങാനായില്ല. പുതിയ തീരുമാനം ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തേനിയില്‍ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു

Next Post

ഡിജെ പാർട്ടിയുടെ പേരിൽ അഴിഞ്ഞാട്ടം: സ്ത്രീ മദ്യപിച്ചാൽ ആക്രമിക്കപ്പെടണമെന്നില്ല’ -പി.സതീദേവി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡിജെ പാർട്ടിയുടെ പേരിൽ അഴിഞ്ഞാട്ടം: സ്ത്രീ മദ്യപിച്ചാൽ ആക്രമിക്കപ്പെടണമെന്നില്ല’ -പി.സതീദേവി

ഡിജെ പാർട്ടിയുടെ പേരിൽ അഴിഞ്ഞാട്ടം: സ്ത്രീ മദ്യപിച്ചാൽ ആക്രമിക്കപ്പെടണമെന്നില്ല’ -പി.സതീദേവി

കേടായ നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി

കേടായ നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്കും അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്കും അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

നിയമക്കുരുക്കില്‍പെട്ട് ഒരു വര്‍ഷത്തിലധികം ദുരിതമനുഭവിച്ച പ്രവാസി വനിത ഒടുവില്‍ നാട്ടിലെത്തി

നിയമക്കുരുക്കില്‍പെട്ട് ഒരു വര്‍ഷത്തിലധികം ദുരിതമനുഭവിച്ച പ്രവാസി വനിത ഒടുവില്‍ നാട്ടിലെത്തി

പത്തനംതിട്ടയിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021