തൃശ്ശൂര്‍: പത്തനംതിട്ടയിലെ എല്‍ഡി ക്ലർക്ക് നിയമന വിവാദം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.സംസ്ഥാന വ്യാപകമായി അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നു എന്നതിന് തെളിവാണിത്..ജില്ലാ കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. എല്ലായിടത്തും സർക്കാർ അരാജകത്വമാണ് പൊലീസിന് സർക്കാർ സംവിധാനത്തെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ.മറ്റേതെങ്കിലും ഏജൻസികൾ അന്വേഷിക്കണം.കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ റവന്യു വകുപ്പിൽ പുതുതായി നിയമിച്ച എൽഡി ക്ലർക്ക്മാർക്ക് നിയമന ഉത്തരവ് നൽകിയ രീതിയാണ് വിവാദത്തിലായത്.25 പേരുടെ പട്ടികയിൽ രണ്ട് പേർക്ക് മാത്രമാണ് നേരിട്ട് ഉത്തരവ് നൽകിയത്. നിയമന ഉത്തരവ് രജിസ്റ്റേഡ് തപാൽ വഴി അയക്കണമെന്ന ചട്ടം നിലനിൽക്കെ ഇത് ലംഘിച്ചത് ജോയിന്റ് കൗൺസിൽ നേതാക്കളുടെ ഇടപെടൽ മൂലമാണെന്നാണ് ആക്ഷപം. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
ഇക്കഴിഞ്ഞ 18നാണ് ജില്ലയിലെ വിവിധ റവന്യു ഓഫീസുകളിലേക്ക് എൽഡി ക്ലർക്ക്മാരെ നിയമിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടത്. 25 പേരുടെ പട്ടികയിൽ 10 റാങ്കുകാരനും ഏഴാം റാങ്കുകാരിയും 21ന് അടൂർ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. പട്ടികയിൽ ഉള്ള ബാക്കി 23 പേർക്ക് നിയമന ഉത്തരവ് കിട്ടിയിട്ടുമില്ല. കളക്ട്ട്രോറ്റിലെ സീക്രട്ട് സെക്ഷനിൽ നിന്ന് പട്ടികയിലുള്ള മുഴുവൻ ആളുകൾക്കും ഒരേപോലെ ഉത്തരവ് അയക്കുന്നതാണ് സാധാരണ നടപടിക്രമം. ഇത് പ്രകാരം ഇന്നലെയാണ് ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി കളക്ട്രേറ്റിൽ നിന്ന് നിയമന ഉത്തരവ് അയച്ചത്. ചുരുക്കത്തിൽ കളക്ട്രേറ്റിൽ നിന്ന് ഉത്തരവ് അയക്കുന്നതിന് മുന്പ് തന്നെ എഴാം റാങ്ക്കാരിയും പത്താം റാങ്ക് കാരനും ജോലിയിൽ ജോലിയിൽ പ്രവേശിച്ചു.
പത്താം റാങ്കുകാരനായ അനന്തുവിന്റെ അഡ്രസിൽ തെറ്റുണ്ടായിരുന്നതിനാൽ ഇത് തിരുത്താനുള്ള അപേക്ഷ നൽകുകയും നടപടി ക്രമങ്ങൾ പാലിച്ചുമാണ് നേരീട്ട് ഉത്തരവ് കൈപ്പറ്റിയതെന്നാണ് ജോയിന്റ്കൗൺസിലിന്‍റെ വിശദീകരണം.എന്നാൽ അഡ്രസ് തിരുത്തുന്നത് സംബന്ധിച്ച് അപക്ഷകൾ കിട്ടിയോ എന്നതിൽ സീക്രട്ട് സെക്ഷൻ സൂപ്രണ്ടിന് വ്യക്തമായ മറുപടി ഇല്ല. കളക്ടറുടെ നിർദേശ പ്രകാരം തിരുവല്ല സബ്കളക്ടറാണ് സംഭവം അന്വേഷിക്കുന്നത്