റിയാദ് : സന്ദർശക വിസയിലെത്തിയ മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. തൃശൂർ മുള്ളൂർക്കര സ്വദേശി കീഴ്പ്പാടത്ത് വീട്ടിൽ ഗോവിന്ദൻ(76) ആണ് മരിച്ചത്. ഹൃദയസ്തഭനമാണ് മരണ കാരണം. ഭാര്യക്കൊപ്പം സന്ദർശക വിസയിൽ മകളുടെ മകൻ മനോജിന്റെ അടുത്ത് എത്തിയതായിരുന്നു.
ഭാര്യ – ജയ. മക്കൾ – ലത (ചെന്നൈ ), പ്രേം ചന്ദ്ര്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നിയമ നടപടികൾക്കായി ഒ.ഐ.സി.സി നേതാവ് രാജു തൃശൂർ, പ്രവാസി മലയാളി ഫൗണ്ടെഷൻ പ്രവർത്തകരും രംഗത്തുണ്ട്.