• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മലയാളി വിദ്യാർത്ഥിയെ ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിച്ചെന്ന കേസ്; തുടർ നടപടികൾക്ക് സ്റ്റേ

by Web Desk 06 - News Kerala 24
November 25, 2022 : 5:14 pm
in India, News
Reading Time: 1 min read
0
A A
0
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി:  പ്രായപൂർത്തിയാകാത്ത മലയാളി വിദ്യാർത്ഥിയെ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് പ്രേരിപ്പിച്ച് പണ പിരിവ് നടത്തിയെന്ന കേസിൽ കേരള പൊലീസ് അറസ്റ്റ് വാറണ്ട് നൽകിയ യു പി സ്വദേശിനിയ്ക്ക് ആശ്വാസം. കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യാനും സംസ്ഥാനത്തിന് നോട്ടീസ് അയ്ക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.  കേസിലെ പ്രതിയായ ഇരുപത്തിനാലുകാരിയുടെ ഹർജിയിലാണ് സുപ്രിം കോടതി നടപടി. നേരത്തെ ഹർജിക്കാരുടെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ഹോർമോൺ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിദ്യാർത്ഥിയെ കരുവാക്കി പണപ്പിരിവ് നടത്തിയെന്ന്  പ്ലസ്ടുകാരന്‍റെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേരള സൈബർ പൊലീസ് കേസ് എടുത്ത് നടപടി തുടങ്ങിയത്. എന്നാൽ, സമൂഹ മാധ്യമ വഴി പരിചയപ്പെട്ട വിദ്യാർത്ഥിക്ക് ഈക്കാര്യത്തിൽ സഹതാപം തോന്നി പണപ്പിരിവിനായി തന്‍റെ ബാങ്കിംഗ് വിവരങ്ങൾ നൽകിയതാണെന്നും മറ്റ് ഇടപെടലുകൾ വിദ്യാർത്ഥി തന്നെയാണ് നേരിട്ട് നടത്തിയതെന്നും ഹർജിക്കാരി പറഞ്ഞു.

ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായിക്കണമെന്ന കുട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തന്‍റെ ബാങ്ക് അക്കൗണ്ട് കൈമാറിയതെന്നും ഹോർമോൺ മാറ്റിസ്ഥാപിക്കൽ തെറാപ്പിക്ക് ആവശ്യമായ പണം കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങള്‍ വഴി ധനസമാഹരണത്തിന് പിന്നീട് കുട്ടി ശ്രമിച്ചെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. താന്‍ ഇതിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും മറിച്ച് കുട്ടിയുടെ ആവശ്യത്തോട് അവര്‍ അനുഭാവപൂര്‍വ്വം ഇടപെടുകയായിരുന്നെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍, തന്‍റെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായിക്കുന്നവരെയും  മാതാ പിതാക്കൾ ഉപദ്രവിക്കുമെന്ന് കുട്ടി പറഞ്ഞതായി ഹർജിക്കാരി കോടതിയെ അറിയിച്ചു

24 വയസുള്ള ഹർജിക്കാരി ബി ടെക് ബിരുദധാരിണിയാണ്. നിലവിൽ ഇവര്‍ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുന്നു. ഹർജിക്കാരി കേവലം സാഹചര്യത്തിന്‍റെ ഇരയാണെന്നും കേസിലേക്ക്  വെറുതെ വലിച്ചിഴക്കപ്പെട്ടെന്നും പരാതി യുവതി കോടതിയെ അറിയിച്ചു. അഡ്വക്കറ്റുമാരായ ദിവാൻ ഫാറൂഖ്, ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ എന്നിവര്‍ ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആയിരം രൂപ ഉണ്ടെങ്കിൽ ഇറ്റലിയിൽ ഈ സ്ഥലം വാടകയ്ക്ക് എടുക്കാം

Next Post

കൊച്ചിയിൽ ട്രാൻസ്ജെന്റർ യുവതി പങ്കാളിയെ കുത്തി; സംഭവം മുരുകേശനെ തേടി ഭാര്യ വന്നതിന് പിന്നാലെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചിയിൽ ട്രാൻസ്ജെന്റർ യുവതി പങ്കാളിയെ കുത്തി; സംഭവം മുരുകേശനെ തേടി ഭാര്യ വന്നതിന് പിന്നാലെ

കൊച്ചിയിൽ ട്രാൻസ്ജെന്റർ യുവതി പങ്കാളിയെ കുത്തി; സംഭവം മുരുകേശനെ തേടി ഭാര്യ വന്നതിന് പിന്നാലെ

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

കടൽക്കൊല കേസ്; ബോട്ടിലുണ്ടായിരുന്ന 9 മത്സ്യതൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കെടിയു വിസി നിയമനം, സര്‍ക്കാര്‍ ഹൈക്കോടതിയില്‍, ഗവര്‍ണറോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോടതി

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

പിരിച്ചുവിടൽ മാത്രമല്ല, ബാക്കിയുള്ള ജീവനക്കാർക്കും പണികൊടുത്ത് മസ്ക്

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് ശിക്ഷ അഞ്ച് ഏത്തമിടൽ; വീഡിയോ വൈറൽ, പ്രതിഷേധം

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് ശിക്ഷ അഞ്ച് ഏത്തമിടൽ; വീഡിയോ വൈറൽ, പ്രതിഷേധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021