ന്യൂഡൽഹി∙ ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഒഴിവാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. ഇന്‍ഡോസ്പിരിറ്റ് എംഡി സമീര്‍ മഹേന്ദ്രുവിനെ മാത്രം പ്രതിചേര്‍ത്താണ് 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. വെള്ളിയാഴ്ച സിബിഐയും മനീഷ് സിസോദിയയെ ഒഴിവാക്കി ഏഴുപേരെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയിരുന്നു. എഫ്ഐആറിൽ 15 പേരെയാണ് ഉൾപ്പെടുത്തിയിരുന്നത്.സെപ്റ്റംബര്‍ 17നാണ് സമീര്‍ മഹേന്ദ്രുവിനെ അറസ്റ്റ് ചെയ്തത്. സമീര്‍ അറസ്റ്റിലായി 60 ദിവസം തികയുന്നതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് അന്വേഷണ ഏജന്‍സിക്ക് അനിവാര്യതയായിരുന്നു. അല്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. ഇസിഐആറിലുള്ള (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) മറ്റുള്ളവര്‍ക്കെതിരെയും അന്വേഷണം നടക്കുകയാണെന്നും അറസ്റ്റിലായവരെ ഉള്‍പ്പെടുത്തി ഉടന്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.