പാലക്കാട്: പാലക്കാട്ടെ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ PT 7 എന്ന കാട്ടാനയെ മയക്കുവെടി വെക്കാൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ്റെ നിർദേശം. കുങ്കിയാനയുടെ സഹായത്തോടെ തളയ്ക്കും. വയനാട് മുത്തങ്ങ ക്യാമ്പിലേക്ക് കൊണ്ടു പോകും.ഇതിനായി വയനാട് നിന്ന് വിദഗ്ധ സംഘം എത്തും. ധോണി, അകത്തേത്തറ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.












