മൈസൂരു: കർണാടകയിലെ മൈസൂരിലെ ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡ്ഡിന് മേലെ സ്ഥാപിച്ചിരുന്ന വിവാദ താഴികക്കുടം ഞായറാഴ്ച രാത്രി അപ്രത്യക്ഷമായി. താഴികക്കുടങ്ങൾ പൊളിക്കുമെന്ന് ബിജെപി എംപി പ്രതാപ് സിംഹ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം.
ബസ് സ്റ്റാൻഡിലെ പ്രധാന താഴികക്കുടത്തിന് അരികിലുള്ള രണ്ട് താഴികക്കുടങ്ങൾ മുസ്ലീം പള്ളിയുടേത് പോലെയാണെന്നും വിഷയത്തിൽ നടപടിയെടുക്കാൻ സമയപരിധി നിശ്ചയിച്ചതായും പ്രതാപ് സിംഹ പറഞ്ഞിരുന്നു. തുടർന്ന്, വിഷയത്തിൽ വിശദീകരണം നൽകാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിരുന്നു.
ബസ് സ്റ്റോപ്പ് വിവാദമാകേണ്ട കാര്യമില്ലായിരുന്നു. ഞാൻ മൈസൂരുവിലുടനീളം 12 ബസ് സ്റ്റോപ്പുകൾ കൊട്ടാര മാതൃകയിൽ നിർമ്മിച്ചു. എന്നാൽ അതിന് വർഗീയ നിറം നൽകി, അത് എന്നെ വേദനിപ്പിച്ചു. മുതിർന്നവരുടെ അഭിപ്രായം സ്വീകരിച്ച ശേഷം, ഞാൻ രണ്ട് ചെറിയ താഴികക്കുടങ്ങൾ പൊളിച്ച് വലിയ താഴികക്കുടം നിലനിർത്തി. ജനങ്ങൾ അത് വേറൊരു രീതിയിൽ കാണരുത്. വികസന താൽപര്യം മുൻനിർത്തിയാണ് ഞാനാ തീരുമാനമെടുത്തത്. കോൺട്രാക്ടർ രാം ദാസ് പ്രതികരിച്ചു.
രണ്ട് താഴികക്കുടങ്ങളും പൊളിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കോൺഗ്രസ് എംഎൽഎ തൻവീർ മുന്നറിയിപ്പ് നൽകിയിരുന്നു. “മധ്യത്തിൽ ഒരു വലിയ താഴികക്കുടവും പരസ്പരം അടുത്ത് രണ്ട് ചെറിയ താഴികക്കുടങ്ങളും ഉണ്ടെങ്കിൽ അത് ഒരു പള്ളിയാണ്.”
സമയം ചോദിക്കുകയും വാക്ക് പാലിക്കുകയും ചെയ്ത ജില്ലാ കളക്ടർക്കും യാഥാർത്ഥ്യം മനസ്സിലാക്കി ജനഹിതത്തിന് മുന്നിൽ തലകുനിച്ച രാംദാസ് ജിക്കും നന്ദി. താഴികക്കുടങ്ങൾ അപ്രത്യക്ഷമായ ശേഷം പ്രതാപ് സിംഹ ട്വീറ്റ് ചെയ്തു.