തിരുവനന്തപുരം : ഒരിടവേളക്കുശേഷം കുരുമുളകിന് വില ഉയര്‍ന്നെങ്കിലും ഏലത്തിനു പിന്നാലെ കുറയുകയായിരുന്നു. ഇതോടെയാണ് മികച്ച വില പ്രതീക്ഷിച്ച വ്യാപാരികള്‍ പ്രതിസന്ധിയിലായത്. 540 രൂപ വരെ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില 430ലേക്കാണെത്തിയത്. വില വീണ്ടും കുറയുമെന്നാണ് സൂചന. തുടര്‍ച്ചയായുണ്ടായ മഴ മൂലം വിളവ് നാലിലൊന്നായാണ് കുറഞ്ഞത്. അതേസമയം വളത്തിനും കീടനാശിനിക്കും വില ഇരട്ടിയിലധികമായ സാഹചര്യത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞത് കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമാണ്. വിളവെടുപ്പുകാലത്തു തന്നെ കുരുമുളകിന്റെ വിലയിടിഞ്ഞത് ചെറുകിട കര്‍ഷകരെയാണ് കൂടുതലായും ബാധിച്ചത്.
മോഹവിലക്ക് കുരുമുളക് വാങ്ങി സ്റ്റോക്കു ചെയ്ത വ്യാപാരികളും വെട്ടിലായി. ന്യായവില ലഭിക്കാത്തതിനാല്‍ കടബാധ്യതയേറിയ കര്‍ഷകരുടെ എണ്ണവും കുറവല്ല. സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.