അമ്മാന്: ജോര്‍ദാനില്‍ നവവരന് വിഷവാതകം ശ്വസിച്ച് മരിച്ചു. ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തില്‍ നിന്ന് പുറന്തള്ളിയ വാതകം ശ്വസിച്ചാണ് ഇയാള്‍ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് യുവാവിന്റെ ദാരുണ മരണം. ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.