• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കസ്റ്റഡി മരണക്കേസ്; ഗുജറാത്ത് ഹൈക്കോടതിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍

by Web Desk 04 - News Kerala 24
November 30, 2022 : 3:21 pm
0
A A
0
കസ്റ്റഡി മരണക്കേസ്; ഗുജറാത്ത് ഹൈക്കോടതിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍

ദില്ലി: കസ്റ്റഡി മരണ കേസില്‍ ഗുജറാത്ത് ഹൈക്കോടതി വാദം കേള്‍ക്കുന്നത് ആരംഭിച്ചതിനെതിരേ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കൂടുതല്‍ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നതിന് മുന്‍പേ വാദം ആരംഭിച്ചതിലാണ് എതിര്‍പ്പുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട 2019 ജൂലൈയിലാണ് ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചത്.

1990ല്‍ പ്രഭുദാസ് മാധവ്ജി വൈഷ്‌ണോയ് എന്ന പ്രതിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. പൊലീസ് അതിക്രമത്തെ തുടര്‍ന്നല്ല പ്രഭുദാസ് കൊല്ലപ്പെട്ടതെന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍ തെളിവായി കൂട്ടിച്ചേര്‍ക്കണം എന്നു ചൂണ്ടിക്കാട്ടി സഞ്ജീവ് ഭട്ട് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി നിരസിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും ഇത് നിരസിച്ചതോടെ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചു. ഇതില്‍ വിധി വരുന്നതിനെ മുന്‍പ് ഗുജറാത്ത് ഹൈക്കോടതി വിചാരണ ആരംഭിക്കാന്‍ കസ്റ്റഡി മരണ കേസ് പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ഇപ്പോള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

അഭിഭാഷകൻ അൽജോ ജോസഫാണ് ഭട്ടിനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ തെളിവുകൾ കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ നിന്ന് മാറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് കാട്ടി അഭിഭാഷകൻ അൽജോ ജോസഫ് കത്ത് നൽകിയിരുന്നു. ഭട്ടുമായി ബന്ധപ്പെട്ടുള്ള മുൻ കേസുകളിൽ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് എം.ആർ ഷാ വാദം കേട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.

ഗുജറാത്ത് കലാപത്തിനിടെ അക്രമികള്‍ക്കെതിരേ നടപടി യെടുക്കരുതെന്ന് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലീസിന് മുകളില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയത് മുതല്‍ ബിജെപിയുടെ കണ്ണിലെ കരടാണ് സഞ്ജീവ് ഭട്ട്. സഞ്ജീവ് ഭട്ടിന്റെ ആരോപണത്തില്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മോദിക്കു ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അതിനിടെ അകാരണമായി ജോലിക്കു ഹാജരായില്ല എന്നു ചൂണ്ടിക്കാട്ട് സഞ്ജീവ് ഭട്ടിനെ പൊലീസ് സര്‍വീസില്‍ നിന്നും നീക്കം ചെയ്തിരുന്നു. പിന്നീടാണ് കസ്റ്റഡി മരണ കേസില്‍ അകപ്പെട്ടു ജയിലിലാകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെകെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെയും മകനെയും പ്രതിചേർക്കാൻ കോടതി നിർദ്ദേശം

Next Post

അയൽവീട്ടിലെ പൂവൻകോഴി പുലർച്ചെ അഞ്ചുമണിക്ക് കൂവുന്നു; പരാതിയുമായി ഡോക്ടർ പൊലീസ് സ്റ്റേഷനിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അയൽവീട്ടിലെ പൂവൻകോഴി പുലർച്ചെ അഞ്ചുമണിക്ക് കൂവുന്നു; പരാതിയുമായി ഡോക്ടർ പൊലീസ് സ്റ്റേഷനിൽ

അയൽവീട്ടിലെ പൂവൻകോഴി പുലർച്ചെ അഞ്ചുമണിക്ക് കൂവുന്നു; പരാതിയുമായി ഡോക്ടർ പൊലീസ് സ്റ്റേഷനിൽ

ചൈനയുടെ മുൻ നേതാവ് ജിയാങ് സെമിൻ അന്തരിച്ചു

ചൈനയുടെ മുൻ നേതാവ് ജിയാങ് സെമിൻ അന്തരിച്ചു

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന കേസിലെ പ്രതി മരിച്ചനിലയിൽ, കൊലപാതകമെന്ന് സംശയം, കാമുകൻ വിഷം കഴിച്ചു

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന കേസിലെ പ്രതി മരിച്ചനിലയിൽ, കൊലപാതകമെന്ന് സംശയം, കാമുകൻ വിഷം കഴിച്ചു

കോഴിക്കോട് കോര്‍പറേഷന്‍റെ അക്കൗണ്ടില്‍ രണ്ട് കോടിയിലേറെ തിരിമറി ,പോലീസില്‍ പരാതിയുമായി കോര്‍പറേഷന്‍ സെക്രട്ടറി

കോഴിക്കോട് കോര്‍പറേഷന്‍റെ അക്കൗണ്ടില്‍ രണ്ട് കോടിയിലേറെ തിരിമറി ,പോലീസില്‍ പരാതിയുമായി കോര്‍പറേഷന്‍ സെക്രട്ടറി

നാളെ പ്രത്യേക മന്ത്രിസഭാ യോഗം; അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ ബിൽ പരിഗണനയിലെന്ന് സൂചന

നാളെ പ്രത്യേക മന്ത്രിസഭാ യോഗം; അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ ബിൽ പരിഗണനയിലെന്ന് സൂചന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In