പാലക്കാട്: സഹോദരന്മാർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവയാണ് മരിച്ചത്. പാലക്കാട് കൂട്ടുപാതയിൽ വെച്ച് രാത്രി ഒൻപതരയോടെയാണ് സംഭവം ഉണ്ടായത്. മണികണ്ഠനറ്റ് ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് തർക്കമുണ്ടായത്. കൊലയ്ക്ക് ശേഷം ബൈക്കിൽ രക്ഷപ്പെട്ട സഹോദരൻ മണികണ്ഠനായി പൊലീസ് തെരച്ചിൽ തുടങ്ങി.