റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് ശേഖരവുമായി ഇന്ത്യക്കാരന്‍ അറസ്റ്റിലായി. അസീര്‍ പ്രവിശ്യയിലെ ബീശയില്‍ വെച്ചാണ് ഇയാളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. ബീശയിലെ ജംഊര്‍ ചെക്ക് പോയിന്റില്‍ വെച്ച് വാഹന പരിശോധന നടത്തിയപ്പോഴാണ് ഇന്ത്യക്കാരന്റെ വാഹനത്തില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്.
ചെക്ക് പോയിന്റില്‍ വെച്ച് സംശയം തോന്നിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞ് പരിശോധിച്ചത്. 120 കിലോ മയക്കുമരുന്ന് ഈ സമയം വാഹനത്തിലുണ്ടായിരുന്നു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്‍തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി സുരക്ഷാ അധികൃതര്‍ അറിയിതച്ചു. മയക്കുമരുന്ന് കടത്തിനും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കടുത്ത ശിക്ഷയാണ് സൗദി അറേബ്യയിലെ നിയമപ്രകാരം ലഭിക്കുക.