• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ബജറ്റ് സമ്മേളന സമയത്ത് അവതരിപ്പിച്ചേക്കും

by Web Desk 06 - News Kerala 24
December 3, 2022 : 10:18 am
in India, News
Reading Time: 1 min read
0
A A
0
ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ബജറ്റ് സമ്മേളന സമയത്ത് അവതരിപ്പിച്ചേക്കും

ദില്ലി: ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023-24 ലെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ  അവതരിപ്പിച്ചേക്കുമെന്ന് സൂചന.  നിലവിൽ കരട് രൂപത്തിലാണ് ബില്ല്. നിലവിൽ ഇത്  പൊതുജനാഭിപ്രായത്തിനായി വെച്ചിരിക്കുകയാണ്. ഒരു വശത്ത് പൗരന്റെ (ഡിജിറ്റൽ നാഗ്രിക്) അവകാശങ്ങളും കടമകളും വിവരിക്കുന്ന നിയമനിർമ്മാണമാണ് ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലെങ്കിൽ മറുവശത്ത് ഡാറ്റാ ഫിഡ്യൂഷ്യറിയുടെ ശേഖരിച്ച ഡാറ്റ നിയമപരമായി ഉപയോഗിക്കാനുള്ള സാധ്യതകളുമുണ്ട്. ഡാറ്റ എക്കണോമിയുമായി ബന്ധപ്പെട്ടതാണ് ഈ ബില്ല്.

സ്ഥാപനങ്ങൾ വ്യക്തിഗത ഡാറ്റയുടെ ശേഖരണവും ഉപയോഗവും നിയമാനുസൃതവും വ്യക്തികൾക്ക് സുതാര്യവുമായ രീതിയിൽ നടത്തണം എന്നതാണ് ബില്ലിന്റെ ആദ്യത്തെ തത്വം. വ്യക്തിഗത ഡാറ്റ അത് ശേഖരിച്ച ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുകയും നിശ്ചിത കാലയളവിലേക്ക് മാത്രം സംഭരിക്കുകയും ചെയ്യുന്നു എന്നതാണ്.വിവരങ്ങളുടെ ശേഖരണം നിർദ്ദിഷ്ട ആവശ്യത്തിന് ആവശ്യമായ ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും എന്നതാണ്  മറ്റൊരു തത്വം. ഡാറ്റാ പ്രൊട്ടക്ഷൻ, അക്കൗണ്ടബിലിറ്റി, ഡാറ്റ പ്രോസസ്സ് ചെയ്യാനുള്ള ഉത്തരവാദിത്തം ഡാറ്റ ശേഖരിക്കുന്ന വ്യക്തിയുടേതാണ്, കൂടാതെ കളക്ട്  ചെയ്യുന്ന ഡാറ്റയുടെ മിസ്യൂസ് ചെയ്യാതെ പ്രൊട്ടക്ട് ചെയ്യപ്പെടും. ഒരു വ്യക്തിക്ക് അവന്റെ/അവളുടെ ഡാറ്റ പരിശോധിക്കാനും/അല്ലെങ്കിൽ ആവശ്യാനുസരണം അത് ഇല്ലാതാക്കാനും/പരിഷ്‌ക്കരിക്കാനും അവകാശമുണ്ട്.

രാജ്യത്ത് ഡാറ്റ സംരക്ഷണ ബിൽ വരുന്നതോടെ വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം നൽകാനാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ, മഹാമാരികൾ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ എന്നിവ പോലുള്ള അസാധാരണമായ സാഹചര്യങ്ങളിൽ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് പരിശോധിക്കേണ്ടി വരും. അല്ലാത്ത സന്ദർഭങ്ങളിൽ വിവരാവകാശ അപേക്ഷയിലൂടെ പോലും വ്യക്തിഗത വിവരങ്ങൾ ലഭ്യമാകില്ല. സർക്കാർ പൗരന്മാരുടെ സ്വകാര്യത ലംഘിക്കാറില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിർദ്ദിഷ്ട ഡാറ്റാ സംരക്ഷണ നിയമം സർക്കാരിനെയും ജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതിൽ നിന്ന് തടയുന്നതാണ്. ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് സ്വയംഭരണാധികാരമുള്ളതായിരിക്കും  സർക്കാരിന്റെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ നിന്നുള്ള ഒരു പ്രതിനിധിയെയും  ഇതിൽ ഉൾപ്പെടുത്തില്ല. ഡാറ്റാ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോർഡാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഡാറ്റ അനോണിമൈസേഷൻ മാനേജുചെയ്യുന്നത് നാഷണൽ ഡാറ്റാ ഗവേണൻസ് ഫ്രെയിംവർക്ക് പോളിസിയുടെ പരിധിയിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജയിൽ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായി, പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ട കാലം മാറിയെന്നും മുഖ്യമന്ത്രി

Next Post

തരൂരിനെതിരെ രേഖാമൂലം പരാതി നൽകുമെന്ന് നാട്ടകം സുരേഷ്; പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂരും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തരൂരിനെതിരെ രേഖാമൂലം പരാതി നൽകുമെന്ന് നാട്ടകം സുരേഷ്; പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂരും

തരൂരിനെതിരെ രേഖാമൂലം പരാതി നൽകുമെന്ന് നാട്ടകം സുരേഷ്; പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂരും

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരത്തിലേക്ക് : സ്വകാര്യ ബസ് ഉടമകള്‍

സംസ്ഥാനത്ത് സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ; ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധം

ആക്രമിക്കപ്പെടുമെന്ന് ഭയം; താഴേത്തട്ടിലുള്ള ജഡ്ജിമാർ ജാമ്യം അനുവദിക്കാൻ മടിക്കുന്നതായി ചീഫ് ജസ്റ്റിസ്

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ കാലത്ത് സുപ്രീം കോടതിയില്‍ 19 ജഡ്ജിമാരുടെ നിയമനങ്ങള്‍ നടക്കും

ശ്രദ്ധയുടെ മൃതദേഹം വെട്ടിമുറിക്കാൻ ഉപയോ​ഗിച്ചത് ചൈനീസ് കത്തി; നാർക്കോ ടെസ്റ്റിൽ വെളിപ്പെടുത്തി അഫ്താബ്

വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ ടീച്ചർമാർ ഞെട്ടി ; കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ കണ്ടെത്തി

വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ ടീച്ചർമാർ ഞെട്ടി ; കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021