ഇടുക്കി: ഇടുക്കിയിൽ 14 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെൺകുട്ടിയുടെ ബന്ധുവും കൂടിയാണ് പ്രതി. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗ്ഗീസ് ആണ് ശിക്ഷ വിധിച്ചത്. 2020 ൽ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.