മലപ്പുറം: മലപ്പുറം തിരൂരിൽ നിന്ന് 17 കാരനെ കണാതായതായി പരാതി. തിരൂർ സ്വദേശി ഇലനാട്ടിൽ അബ്ദുൽ ജലീലിന്റെ മകൻ ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പരാതിയില്‍ തിരൂർ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മുബൈയിലേക്ക് പോകണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.