ഡല്‍ഹി: 25കാരിയായ ലിവ് ഇന്‍ പാര്‍ട്ണറെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന് 12 കിലോമീറ്റര്‍ അകലെ തള്ളി. ഡല്‍ഹിയിലാണ് സംഭവം. രോഹിനയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പങ്കാളിയായ വിനിതീനൊപ്പം നാലുവര്‍ഷമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ദൃതദേഹത്തില് മുറിവേറ്റ പാടുകളൊന്നുമില്ലെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചതായും പോലീസ് പറഞ്ഞു.
വിവാഹത്തിനായി യുവതി വിനീതിനെ നിര്‍ബന്ധിച്ചിരുന്നു. ഇതേ ചൊല്ലി ഏപ്രില്‍ 12ന് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. വഴക്കിനൊടുവില്‍ വിനീത് രോഹിനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വൈകീട്ട് മൃതദേഹം ഉപേക്ഷിക്കാനായി വിനീത് സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.