ബറേലി : 35 വയസുകാരിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള ഗോടിയ ഗ്രാമത്തിലാണ് സംഭവം. മറ്റൊരാള്‍ക്കൊപ്പം യുവതിയെ മോശമായ സാഹചര്യത്തില്‍ കണ്ട ഭര്‍ത്താവ് അപ്പോള്‍ തന്നെ തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ജലി എന്ന യുവതിയാണ് മരിച്ചത്. ഷാഹി പോലീസ് സ്റ്റേഷന് പരിധിയിലുള്ള പ്രദേശത്തെ ഒരു വയലിന് സമീപത്തു നിന്ന് അഞ്ജലിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഞായറാഴ്ച രാത്രിയാണ് കണ്ടെടുത്തത്. അഞ്ജലിയെ ജീവനോടെ കത്തിച്ചതാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് നേപാല്‍ സിങിനെ പോലീസ് അറസ്റ്റ് ചെയ്തു.