മാള: മാള പോലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പോലീസ് വിളിച്ചു വരുത്തിയപ്പോഴാണ് നാൽപത്തിമൂന്നുകാരന്റെ കടുംകൈ. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ച് രക്ഷിച്ചെങ്കിലും പോലീസ് മറ്റൊരു വെട്ടിലായിക്കുകയാണ്. കുഴൂർ സൗത്ത് താണിശേരി തേക്കിനിയത് വിനോദ് ആണ് മാള പോലീസ് സ്റ്റേഷനിൽ വച്ച് വിഷം കഴിച്ചത്. ഇന്നലെ മദ്യപിച്ചെത്തിയ വിനോദ് അതിക്രൂരമായി മർദ്ദിച്ചെന്ന ഭാര്യ സിജിയുടെ പരാതിയിലാണ് ഇരുവരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വൈകിട്ട് ആറരയോടെ കാര്യങ്ങൾ ചോദിച്ചറിയിയുന്നതിനിടെ, വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് വിനോദ് കൈവശം സൂക്ഷിച്ചിരുന്ന വിഷം എടുത്ത് കഴിച്ചത്. പോലീസുകാർ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൃത്യ സമയത്ത് ചികിത്സ കിട്ടിയ വിനോദ് അപകട നില തരണം ചെയ്തു.