• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹോട്ടലിൽ കയറി മൂക്കൂമുട്ടെ ഭക്ഷിക്കും, ബില്ല് കാണുമ്പോൾ നെഞ്ചുവേദന, കുഴഞ്ഞുവീഴല്‍ ; 50കാരൻ ഒടുവിൽ പിടിയിൽ

by Web Desk 06 - News Kerala 24
November 4, 2023 : 2:31 pm
in News, World
Reading Time: 1 min read
0
A A
0
ഹൃദയാഘാതം തടയാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ?

ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ബില്ലടയ്ക്കാതെ രക്ഷപ്പെടാൻ ഹൃദയാഘാതം അഭിനയിക്കുന്ന 50കാരൻ ഒടുവിൽ പൊലീസ് പിടിയിൽ. സ്പെയിനിലെ ബ്ലാങ്കയിലാണ് സംഭവം. ഇരുപതിലേറെ റെസ്റ്റോറന്റുകളിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഇയാൾ ഹൃദയാഘാതം അഭിനയിക്കുകയും പണം നൽകാതെ രക്ഷപ്പെടുകയും ചെയ്തെന്ന് ഡെയ്‌ലി ലൗഡ് റിപ്പോർട്ട് ചെയ്തു. മുന്നറിയിപ്പായി ബ്ലാങ്ക മേഖലയിലെ റെസ്റ്റോറന്റുകളിൽ ഇയാളുടെ ഫോട്ടോയും പ്രദർശിപ്പിച്ചു. ഇയാൾ 20 ലധികം റെസ്റ്റോറന്റുകളെ ഈ വിധം പറ്റിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ ദിവസം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം 37 ഡോളർ നൽകാതെ ഹൃദയാഘാതം അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. ഭക്ഷണശാലകളിൽ ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്യും. ഭക്ഷണം കഴിച്ച്, ബില്ല് നൽകുമ്പോൾ, നെഞ്ചിൽ പിടിച്ച് തളർന്ന് തറയിൽ വീഴുകയും ഹൃദയാഘാതമാണെന്ന് മറ്റുള്ളവരെ തോന്നിപ്പിക്കുകയും ചെയ്യും.

മിക്ക റസ്റ്റോറന്റുകളിലും ഇയാളുടെ നമ്പർ വിജയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം റസ്റ്റോറന്റ് മാനേജർ പൊലീസിനെ അറിയിച്ചതോടെ ഇയാളുടെ തന്ത്രം പാളി. പൊലീസെത്തി ഇയാൾ തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ എല്ലാം സമ്മതിച്ചു.  ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പണമടക്കാതെ മുങ്ങിയതിന് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ചെറിയ തുകയായതിനാൽ കേസ് ചാർജ് ചെയ്തിരുന്നില്ല. എന്നാൽ ഈ സമയം, ഇത്തവണ നിരവധി റസ്റ്റോറന്റ് ഉടമകൾ സംഘടിച്ച് സംയുക്ത പരാതി ഫയൽ ചെയ്യാൻ തീരുമാനിച്ചു. കുറ്റം തെളിഞ്ഞാൽ ഇയാൾക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിറ്റാമിന്‍ സിയുടെ കുറവ് നിസാരമാക്കേണ്ട ; ഈ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം

Next Post

ആലുവയിലെ ദുരഭിമാനക്കൊലപാതക ശ്രമം : പെൺകുട്ടിയുടെ നില ​ഇപ്പോഴും ​ഗുരുതരം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

ആലുവയിലെ ദുരഭിമാനക്കൊലപാതക ശ്രമം : പെൺകുട്ടിയുടെ നില ​ഇപ്പോഴും ​ഗുരുതരം

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

കാസർകോ‍ട് പാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

ഇന്‍സുലിന്‍ ആയുധമാക്കി, വിവിധ വയോജനകേന്ദ്രത്തില്‍ നഴ്സ് കൊലപ്പെടുത്തിയത് 19 പേരെ

പ്രവാസികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാം ; ഇന്ത്യന്‍ എംബസിയില്‍ ആദ്യ ഓപ്പണ്‍ ഹൗസ്

പ്രവാസികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാം ; ഇന്ത്യന്‍ എംബസിയില്‍ ആദ്യ ഓപ്പണ്‍ ഹൗസ്

കൊച്ചിയിൽ നാവിക സേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് തകർന്നുവീണു, രണ്ട് പേർക്ക് പരിക്ക്

കൊച്ചിയിൽ നാവിക സേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് തകർന്നുവീണു, രണ്ട് പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021