ബൈക്കിലെത്തിയ യുവാക്കള്‍ മാലയും ബാഗും തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോയില്‍ നിന്ന് താഴെ വീണ വയോധികയ്ക്ക് ദാരുണാന്ത്യം. ദില്ലിയിലെ പ്രശാന്ത് വിഹാര്‍ മേഖലയില്‍ ഒക്ടോബര്‍ 26നാണ് സംഭവമുണ്ടായത്. ഇ റിക്ഷയില്‍ പോവുകയായിരുന്നു 56കാരിയായ സുമിത്ര മിത്തലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാഗ് തട്ടിപ്പറിക്കാനുള്ള ബൈക്കിലെത്തിയ യുവാക്കളുടെ ശ്രമം ചെറുക്കുന്നതിനിടെയാണ് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് സുമിത്ര താഴെ വീണത്.
വീഴ്ചയില്‍ തലയ്ക്ക് അടക്കം ഗുരുതര പരിക്കുകള്‍ സുമിത്രയ്ക്ക് സംഭവിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്.സംഭവത്തില്‍ രാജു, രാഹുല്‍ ഇവരുടെ സുഹൃത്ത് രോഹന്‍ ബിഹാറി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച സ്കൂട്ടറും സുമിത്രയുടെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച ബാഗും ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തിയ 200 രൂപയായിരുന്നു ബാഗിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം തൃശൂരില്‍ പട്ടാപ്പകൽ നടുറോഡിൽ വച്ച് യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായിരുന്നു. ബൈക്കിലെത്തിയ യുവാവിനെ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്. നിർമ്മാണ തൊഴിലാളിയും ചൊവ്വന്നൂർ സ്വദേശിയുമായ നിഖിലാണ് അറസ്റ്റിലായത്. ബൈക്കിലെത്തിയ നിഖിൽ റോഡിലൂടെ നടന്നു വരികയായിരുന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ചെറുത്ത് ബഹളം വെച്ചു. ബഹളം കേട്ട് ഓടിക്കൂടിയ ഭർത്താവും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്.
ഓടുന്ന ട്രെയിനിന്റെ ജനാലയിൽ നിന്ന് ഒരാൾ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചയാളുടെ കയ്യില്‍ യാത്രക്കാരന്‍ മുറുകെ പിടിച്ചതോടെ ജനാലയ്ക്കൽ തൂങ്ങിക്കിടന്നു കൊണ്ട് കള്ളന് സഞ്ചരിക്കേണ്ടി വന്നത് 15 കിലോമീറ്റർ. ബീഹാറിലെ ബെഗുസാരായില്‍ സെപ്തംബര്‍ ആദ്യവാരമായിരുന്നു ഇത്. ട്രെയിനിലെ യാത്രക്കാർ ഈ മോഷ്ടാവിനെ ബെഗുസാരായിയിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ഖഗാരിയയിലേക്കാണ് കൊണ്ടുപോയത്. അതുവരെയും അയാൾ ജനലിലൂടെ തൂങ്ങിക്കിടക്കുകയായിരുന്നു. ബെഗുസരായിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയ ഉടനെയാണ് പ്ലാറ്റ്‌ഫോമിന്റെ അടുത്ത് വന്ന് നിന്ന് ട്രെയിനിന്റെ ജനലിലൂടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ഇയാൾ ശ്രമിച്ചത്.