റിയാദ്: എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം അടിയന്തരമായി പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.
വെള്ളിയാഴ്ചയാണ് സംഭവം. ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്ന സൗദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 330 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജിന്ന വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പാണ് വിമാനത്തില്‍ പക്ഷി ഇടിച്ചത്. പൈലറ്റുമാരുടെ ശ്രമകരമായ ഇടപടെല്‍ വലിയ അപകടം ഒഴിവാക്കുകയും വിമാനം സുരക്ഷിതമായി ജിന്ന വിമാനത്താവളത്തില്‍ ഇറക്കുകയുമായിരുന്നു. തുടര്‍ന്ന് കറാച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനം റദ്ദ് ചെയ്തു. മടക്കയാത്രയില്‍ ജിദ്ദയിലേക്ക് പോകേണ്ട എല്ലാ യാത്രക്കാരെയും ഹോട്ടലിലേക്ക് മാറ്റി.