• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിക്ഷേപം കണ്ടുകെട്ടിയെന്ന പ്രചാരണം രാഷ്‌ട്രീയവേട്ടയാടൽ: എ സി മൊയ്‌തീൻ

by Web Desk 04 - News Kerala 24
February 6, 2024 : 8:26 pm
0
A A
0
നിക്ഷേപം കണ്ടുകെട്ടിയെന്ന പ്രചാരണം രാഷ്‌ട്രീയവേട്ടയാടൽ: എ സി മൊയ്‌തീൻ

തൃശൂർ > നിക്ഷേപം കണ്ടുകെട്ടിയെന്ന്‌ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന്‌ എ സി മൊയ്‌തീൻ എംഎൽഎ. 40 ലക്ഷം രൂപയുടെ നിക്ഷേപങ്ങൾ ഇഡി കണ്ടുകെട്ടിയെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. തന്റെ ബാങ്ക്‌ അക്കൗണ്ടുകളോ നിക്ഷേപമോ കണ്ടുകെട്ടിയിട്ടില്ല. കഴിഞ്ഞ വർഷം ആഗസ്‌ത്‌ 22 നാണ്‌ വീട്ടിൽ ഇഡി റെയ്‌ഡ്‌ നടത്തിയത്‌. അന്ന്‌ ഒരു രേഖയും കസ്‌റ്റഡിയിലെടുത്തിട്ടില്ല. എന്നാൽ, ഭാര്യയുടേയും മകളുടേയും പേരിലുള്ള ഏതാനും നിക്ഷേപങ്ങൾ മരിവിപ്പിച്ചുവെന്നു കാണിച്ച്‌ അറിയിപ്പ്‌ നൽകി. അടുത്തദിവസം ഇഡി നൽകിയ വാർത്താക്കുറിപ്പിൽ 28 ലക്ഷം രൂപയുടെ സ്വത്തുക്കൾ കരുവന്നൂർ കേസുമായി ബന്ധപ്പെട്ട്‌ മരവിപ്പിച്ചതായി മാധ്യമങ്ങളെ അറിയിച്ചു.

മരവിപ്പിച്ചുവെന്ന്‌ പറയുന്ന, ഭാര്യയുടേയും മകളുടേയും സ്ഥിരനിക്ഷേപങ്ങളുടെ ഉറവിടമടക്കം രേഖകൾ ഹാജരാക്കുകയും ചെയ്‌തു. മന്ത്രി, നിയമസഭാ അംഗം എന്ന നിലയിൽ തന്റെ വരുമാനം തിരുവനന്തപുരം ട്രഷറി അക്കൗണ്ടിൽനിന്നും ഭാര്യയുടെ പേരിൽ വടക്കാഞ്ചേരി യൂണിയൻ ബാങ്ക്‌ ശാഖയിലേക്ക്‌ മാറ്റി. 10 ലക്ഷം രൂപ ഈ നിക്ഷേപമാണ്‌. ഇത്‌ മരവിപ്പിച്ചതായി അറിയിച്ചപ്പോൾ കൃത്യമായ രേഖകൾ ഹാജരാക്കുകയും ചെയ്‌തു. ഭാര്യ ആരോഗ്യവകുപ്പിൽനിന്നും വിരമിച്ചപ്പോൾ ലഭിച്ച 20 ലക്ഷം രൂപ മച്ചാട്‌ പരസ്‌പര സഹായ സഹകരണ സംഘത്തിലേക്ക്‌ ചെക്ക്‌ മുഖേന നൽകി സ്ഥിരനിക്ഷേപമാക്കി. പിന്നീട്‌ ഈ നിക്ഷേപം മകളുടെ പേരിൽ അതേ സംഘത്തിലുള്ള അക്കൗണ്ടിലേക്ക്‌ ട്രാൻസ്‌ഫർ ചെയ്‌തു. ഇതാണ്‌ മരവിപ്പിച്ചതായി പറയുന്നത്‌. ഇക്കാര്യങ്ങൾ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ അഡ്‌ജുഡിക്കേറ്റഡ്‌ അതോറിറ്റിയിൽ അഭിഭാഷകൻ മുഖേന അറിയിക്കുകയും ചെയ്‌തു.

ജനപ്രതിനിധി എന്ന നിലയിൽ തനിക്കും സർക്കാർ ജീവനക്കാരിയെന്ന നിലയിൽ ഭാര്യക്കും നിയമവിധേയമായി ലഭിച്ച സംഖ്യയാണിത്‌. ഇക്കാര്യത്തിൽ വിശദീകരണമോ സംശയമോ ഇഡിയും ഉന്നയിച്ചിട്ടില്ല. അഡ്‌ജുഡിക്കേറ്റഡ്‌ അതോറിറ്റി മുമ്പാകെ കേസ്‌ അന്വേഷണം നടക്കുന്നതിനാൽ മരവിപ്പിച്ച നടപടികൾ പിൻവലിക്കരുത്‌ എന്ന്‌ ഇഡി ആവശ്യപ്പെട്ടതായാണ്‌ അറിയാൻ കഴിഞ്ഞത്‌. ഇതിനെയാണ്‌ സ്വത്തുക്കൾ കണ്ടുകെട്ടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ദേശീയ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചുള്ള വേട്ടയാടലിന്റെ ഭാഗമാണിതെന്നും എ സി മൊയ്‌തീൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

Next Post

‘നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ’, രജിഷ വിജയൻ പ്രണയത്തിൽ, ടോബിന്റെ പോസ്റ്റിന് പിന്നിൽ എന്ത് ?

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ’, രജിഷ വിജയൻ പ്രണയത്തിൽ, ടോബിന്റെ പോസ്റ്റിന് പിന്നിൽ എന്ത് ?

'നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ', രജിഷ വിജയൻ പ്രണയത്തിൽ, ടോബിന്റെ പോസ്റ്റിന് പിന്നിൽ എന്ത് ?

‘നീ ചെറുപ്പമാണ്, കല്യാണം കഴിക്കണം, കിച്ചുവിനെ അവൾ അടിച്ചിറക്കും’; ഉപദേശങ്ങളെയും കേട്ട പഴിയെയും കുറിച്ച് രേണു

'നീ ചെറുപ്പമാണ്, കല്യാണം കഴിക്കണം, കിച്ചുവിനെ അവൾ അടിച്ചിറക്കും'; ഉപദേശങ്ങളെയും കേട്ട പഴിയെയും കുറിച്ച് രേണു

ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; മ്യാൻമറിലെ രഖൈൻ മേഖലയിലേക്ക് പോകരുതെന്ന് നിർദേശം

ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; മ്യാൻമറിലെ രഖൈൻ മേഖലയിലേക്ക് പോകരുതെന്ന് നിർദേശം

തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ചികിത്സാചെലവ് നൽകി ബന്ധുക്കൾ, മൃതദേഹം വേണ്ട; സ്വവർഗപങ്കാളിയുടെ മൃതദേഹം വേണമെന്ന് പങ്കാളി ഹൈക്കോടതിയിൽ

ചികിത്സാചെലവ് നൽകി ബന്ധുക്കൾ, മൃതദേഹം വേണ്ട; സ്വവർഗപങ്കാളിയുടെ മൃതദേഹം വേണമെന്ന് പങ്കാളി ഹൈക്കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In