തിരുവനന്തപുരം: പോക്സോ കേസ് പ്രതിക്ക് 7 വർഷം തടവ് ശിക്ഷ. 2017 ൽ അയിരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വർക്കല പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. ഇലകമൺ സ്വദേശി ലാൽ ( 39 ) എട്ടുവയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ഉപദ്രവിക്കുകയായിരുന്നു. കുട്ടി ബലമായി വായ് പൊത്തി ഉപദ്രവിച്ചു. ഇത് കണ്ട ഇളയ സഹോദരനായ കുട്ടി എതിർക്കാൻ ശ്രമിച്ചപ്പോൾ ആ കുട്ടിയെയും ഇയാൾ മർദ്ദിച്ചു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് കേസെടുക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ കോടതി വിധി പ്രസ്താവിച്ചത്. ലാലിന് മേൽ ചുമത്തിയ വിവിധ വകുപ്പുകളിലായി 18 വർഷം തടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ആകെ 7 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും. പിഴത്തുകയിൽ നിന്നും 20,000 രൂപ പെൺകുട്ടിക്ക് നൽകാനും കോടതി പറഞ്ഞു.