പത്തനംതിട്ട: തിരുവല്ലയിലെ കുറ്റപ്പുഴയിൽ 60 കാരിയെ വീടിന്റെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാമണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് ബാധിച്ചതിന് ശേഷം മഹിളാ മണി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.