നോയ്ഡ: യു ടേൺ എടുക്കുന്നടിനിടെ കാറിന് തീപിടിച്ച് യാത്രക്കാരന്‍ മരിച്ചു. തിങ്കളാഴ്ച നോയ്ഡ സെക്ടർ 59 മെട്രോ സ്റ്റേഷനിലാണ് ടൊയോട്ട കൊറോള ആൾട്ടിസിന് തീപിടിച്ചത്.കാർ ഡിവൈഡറിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. അപകടവാർതത്തയറിഞ്ഞ ഉടൻ അഗ്നിരക്ഷാസേന എത്തിയെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ല.മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.












