കൽപ്പറ്റ: ഐഎൻഎലിനെ ആദരിക്കാൻ വേണ്ടിയാണ് പച്ചക്കൊടി പിടിച്ച് റാലി നടത്തിയതെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ആനി രാജ. അമിത് ഷായുടെ പാക്കിസ്ഥാൻ പ്രചരണത്തിൽ യുഡിഎഫ് മുട്ടുമടക്കിയെന്നും ആനി രാജ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ റോഡ് ഷോകൾക്ക് മറുപടിയായി ചെങ്കൊടിക്കൊപ്പം പച്ചക്കൊടിയും ഉയർത്തിയായിരുന്നു ഇന്നലെ വയനാട്ടിലെ ആനിരാജയുടെ റോഡ് ഷോ.
ഐഎൻഎലിനെ ആദരിക്കാൻ വേണ്ടിയാണ് പച്ചക്കൊടി പിടിച്ച് റാലി നടത്തിയത്. ഫാസിസത്തിന് മുന്നിൽ കൊടിമടക്കി കീശയിൽ വയ്ക്കാൻ പറയുന്നതല്ല ഇടതുരാഷ്ട്രീയം- ആനിരാജ പറഞ്ഞു. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിൽ നിന്ന് ലീഗിന്റെ പച്ചക്കൊടി ഒഴിവാക്കിയതിനെ വിമര്‍ശിച്ചുകൊണ്ട് ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി വിശീയാണ് സിപിഎം നേതാവ് വൃന്ദ കാരാട്ട് മറുപടി നല്‍കിയത്. രാഹുലിന്റെ നാമനിര്‍ദേശ പത്രിക നോമിനേഷനിൽ ലീഗിന്റെ പച്ചക്കൊടി എന്തിനാണ് ഒളിപ്പിച്ചു വെച്ചതെന്ന് വൃന്ദ കാരാട്ട് ചോദിച്ചു. എന്താണ് ബിജെപിയുമായി നേരിട്ട് ഒരു പോരാട്ടത്തിന് കോണ്‍ഗ്രസ് തയ്യാറാവത്തതെന്ന് വ്യക്തമാക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. രാഹുലിനെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.