• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പിപിപിയ്ക്ക് കനത്ത തിരിച്ചടി, ദക്ഷിണ കൊറിയയിൽ ചരിത്ര വിജയം നേടി പ്രതിപക്ഷം

by Web Desk 06 - News Kerala 24
April 11, 2024 : 12:50 pm
0
A A
0
പിപിപിയ്ക്ക് കനത്ത തിരിച്ചടി, ദക്ഷിണ കൊറിയയിൽ ചരിത്ര വിജയം നേടി പ്രതിപക്ഷം

സിയോള്‍: ദക്ഷിണ കൊറിയയിൽ നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വൻ വിജയം. 300 സീറ്റുകളിലേക്ക് നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 170 സീറ്റും നേടിയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ (ഡിപികെ) മുന്നേറ്റം. പ്രതിപക്ഷത്തെ ചെറുപാർട്ടികള്‍ വിജയിച്ച സീറ്റുകള്‍ കൂടി കണക്കിലെടുത്താൽ ആകെ പ്രതിപക്ഷം വിജയിച്ച സീറ്റുകളുടെ എണ്ണം 192 ആവും. പ്രസിഡന്റ് യൂൺ സുക് യോയുടെ പീപ്പിള്‍ പവർ പാർട്ടിക്ക് (പിപിപി) നൂറോളം സീറ്റുകള്‍ മാത്രമേ നേടാൻ കഴിഞ്ഞുള്ളു.

പാർലമെന്റിൽ പ്രതിപക്ഷ അംഗങ്ങൾ കൂടുതൽ എത്തുന്നതോടെ യൂണിന്റെ സ്ഥിതി പരുങ്ങലിലാകും. ഡിപികെയ്ക്ക് ഭൂരിപക്ഷത്തിന്‍റെ ബലത്തിൽ പാർലമെന്‍റിലൂടെ നിയമനിർമ്മാണം വേഗത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്നിരിക്കെ പ്രസിഡന്‍റിന് പിപിപി അജണ്ടകള്‍ നടപ്പിലാക്കൽ എളുപ്പമാവില്ല. യൂൺ സുക് യോക്ക് ഇനി പ്രസിഡന്‍റ് പദവിയിൽ മൂന്ന് വർഷം കൂടിയുണ്ട്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് പിപിപി നേതാവ് ഹാൻ ഡോങ്-ഹൂൺ രാജിവെച്ചു. പ്രധാനമന്ത്രി ഹാൻ ഡക്-സൂ രാജി സന്നദ്ധത അറിയിച്ചു.

ഇത് ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയമല്ല, മറിച്ച് ജനങ്ങളുടെ വലിയ വിജയമാണെന്ന് ഡിപികെ നേതാവ് ലീ ജെ-മ്യുങ് പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഡെമോക്രാറ്റിക് പാർട്ടി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീയ്ക്ക് അടുത്ത പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആത്മവിശ്വാസം നൽകുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. വിലക്കയറ്റം, ഡോക്ടർമാരുടെ സമരം, ജനസംഖ്യാ പ്രതിസന്ധി എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന് വന്നു.

പ്രസിഡന്‍റ് ഉള്ളിവില വർദ്ധനയെ ന്യായീകരിച്ചതും പ്രസിഡന്‍റിന്‍റെ ഭാര്യ ആഡംബര ബാഗ് സമ്മാനമായി സ്വീകരിച്ചതും തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയായിരുന്നു. ദക്ഷിണ കൊറിയക്കാരെ സംബന്ധിച്ച് പച്ച ഉള്ളി അവരുടെ ഭക്ഷണത്തിലെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. അതോടെ ഉള്ളി തെരഞ്ഞെടുപ്പ് കാലത്ത് പ്രധാന വിഷയമായി മാറി. പാർട്ടിയിലെ മുതിർന്ന അംഗങ്ങൾക്കെതിരെ അഴിമതി, അധികാര ദുർവിനിയോഗ ആരോപണങ്ങള്‍ ഉയർന്നതും തിരിച്ചടിയായി. ഈ വിഷയങ്ങളെല്ലാം തെരഞ്ഞെടുപ്പ് കാലത്ത് ഡമോക്രാറ്റിക് പാർട്ടി പ്രചാരണ ആയുധമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്കൂള്‍ ബസ് മറിഞ്ഞ് വൻ അപകടം; ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്, സംഭവം ഹരിയാനയിൽ

Next Post

നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കേരളത്തിൽ ഇന്നും മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ

നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം

ലീഗ് വർഗ്ഗീയ പാർട്ടിയല്ല,  അകറ്റി നിർത്തേണ്ട ആവശ്യമില്ലെന്നും ബിനോയ് വിശ്വം

'തൂക്ക്പാർലമെന്‍റ് ഉണ്ടായാൽ കോൺഗ്രസ് എന്തുചെയ്യും? പ്രലോഭനത്തിൽ വീഴില്ലെന്നുറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട്?'

മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു, രാജിവയ്ക്കരുതെന്ന് ആംആദ്മി നേതൃത്വം

ദില്ലിയില്‍ ഭരണപ്രതിസന്ധി രൂക്ഷം , ഫയലുകള്‍ തയ്യാറാക്കാൻ കോടതിയുടെ അനുമതി തേടാന്‍ കെജ്രിവാളിന്‍റെ നീക്കം

വോട്ടിംഗ് മെഷീനുകള്‍ക്ക് ഇരട്ടി സുരക്ഷ, തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജിപിഎസ്; നടപടി ബംഗാളില്‍

വോട്ടിംഗ് മെഷീനുകള്‍ക്ക് ഇരട്ടി സുരക്ഷ, തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജിപിഎസ്; നടപടി ബംഗാളില്‍

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

സ്വർണവില 53,000 ത്തിലേക്കോ; ഇന്നും പവൻ റെക്കോർഡ് വിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In