അട്ടപ്പാടി: അട്ടപ്പാടിയിൽ കാട്ടാനക്കൂട്ടം. താവളം മുള്ളി റോഡിലാണ് ആനക്കൂട്ടം എത്തിയത്. ഭവാനി പുഴയിൽ നിന്ന് വെള്ളംകുടിക്കാൻ എത്തിയ ആനക്കൂട്ടം അരമണിക്കൂറോളം റോഡില്‍ നിന്ന ശേഷം മടങ്ങുകയായിരുന്നു. അട്ടപ്പാടിയില്‍ റോഡിലെ കാറിന് നേരെ ഒറ്റയാന്റെ ആക്രമണമുണ്ടായത് കഴിഞ്ഞ ദിവസമാണ്. വയോധികയും, രണ്ട് കുട്ടികളടക്കമുള്ള അഞ്ച് പേർ തലനാരിഴക്കാണ് ഒറ്റയാന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.പരപ്പൻത്തറയിൽ നിന്ന് ചീരക്കടവിലേക്ക് പോയ കുടുംബത്തിന് നേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. 80 വയസുള്ള വയോധിക മയിലാത്തയും പേരക്കുട്ടികളും, ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ മൂന്ന് തവണയാണ് കാട്ടാന കൊമ്പിൽ കോർത്ത് ഉയർത്തിയത്. മനുഷ്യ- മൃഗ സംഘർഷം ഓരോ ദിനവും കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആവാസ വ്യവസ്ഥയിലെ മാറ്റവും കാലാവസ്ഥാ വ്യതിയാനവും കാട്ടാനകളുടെ ആയുസ് കുറച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിനൊപ്പം ഭക്ഷണം തേടി കാടുവിട്ടിറങ്ങുമ്പോൾ അപകടങ്ങൾ പതിവ്. ഗണ്യമായ രീതിയൽ കേരളത്തിലെ കാട്ടാനകളുടെ എണ്ണം കുറയുന്നെന്നാണ് കണക്ക്.