റിയാദ് : ശ്വാസകോശ സംബന്ധമായ രോഗബാധയെ തുടർന്ന് നാട്ടിൽ ചികിത്സക്ക് പോയ പ്രവാസി മലയാളി മരിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ ഷുബ്ര യൂനിറ്റ് അംഗവും മുൻ പ്രസിഡൻറുമായ എം.എസ്. ഇബ്രാഹിംകുട്ടി (51) ആണ് മരിച്ചത്. 20 വർഷമായി പ്രവാസിയായ ഇബ്രാഹിംകുട്ടി റിയാദ് ഷുബ്രയിൽ ഹൗസ് ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. കേളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. എറണാകുളം മാഞ്ഞാലി കുന്നുംപുറത്ത് മാനങ്കേരി വീട്ടിൽ എം.കെ. സെയ്തു മുഹമ്മദിെൻറയും ജമീലയുടെയും മകനാണ്. ഭാര്യ: റാഹിന. മക്കൾ: ഷിഹാന, ഫാത്തിമ, ഇക്ബാൽ. മൃതദേഹം മഞ്ഞാലി കുന്നുംപുറത്ത് ജുമാ മസ്ജിദിൽ ഖബറടക്കി.