റിയാദ് : ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് (24) ആണ് മരിച്ചത്. ദുബൈയിൽ ജോലി ചെയ്യുന്ന ഷാനാണ് ഭർത്താവ്. പെരുമ്പാവൂര്‍ അൽ ബദ്രീസ് ഉംറ സംഘത്തോടൊപ്പം ഈ മാസം ഒന്നാം തീയതിയാണ് മക്കയിലെത്തിയത്. കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിൻറെ മകളാണ്. പെരുമ്പാവൂര്‍ കണ്ടന്തറ ആലങ്ങാട്ട് ഇബ്രാഹീമിൻറെ മകള്‍ ജാസ്മിന് ആണ് മാതാവ്. സഹോദരങ്ങള്‍ : മുഹമ്മദ് അസ്ലം, സാലിഹ. ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.