• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്കൂളിന് മുന്നിൽ ഇറക്കിവിട്ട മകൾ ക്ലാസിലെത്തിയില്ലെന്ന് അച്ഛന് മെസേജ്; 15കാരിയെ കണ്ടെത്താൻ ഉടൻ ഇടപെട്ട് പൊലീസ്

by Web Desk 06 - News Kerala 24
November 8, 2023 : 9:15 am
0
A A
0
മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

ന്യൂഡല്‍ഹി: സ്കൂളിന് മുന്നില്‍ നിന്ന് 15 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സ്കൂളിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍  പിടിയിലായതെന്ന് ചൊവ്വാഴ്ച ഡല്‍ഹി പൊലീസ് അറിയിച്ചു. കുട്ടിയെ കാണാതായത് മുതല്‍ ഇയാളെക്കുറിച്ച് സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.ഡല്‍ഹി സന്‍സദ് മാര്‍ഗിലെ പ്രശസ്തമായ ഒരു സ്കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. നവംബര്‍ മൂന്നാം തീയ്യതി രാവിലെയായിരുന്നു സംഭവം. സ്കൂളില്‍ ക്ലാസ് തുടങ്ങിയപ്പോള്‍ കുട്ടി എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് സ്കൂളിലെ രീതി അനുസരിച്ച് വിവരം അറിയിച്ചുകൊണ്ട് കുട്ടിയുടെ അച്ഛന് മെസേജ് അയച്ചു. സ്കൂളിന് മുന്നില്‍ അല്‍പം മുമ്പ് താന്‍ കൊണ്ടുവിട്ട മകള്‍ ക്ലാസില്‍ എത്തിയിട്ടില്ല എന്ന് അറിഞ്ഞ് അമ്പരന്ന പിതാവ് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. നേരത്തെ കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന വാഹനത്തിന്റെ ഡ്രൈവറെക്കുറിച്ച് സംശയം തോന്നിയിരുന്നതിനാല്‍ അക്കാര്യവും അച്ഛന്‍ പൊലീസിനെ അറിയിച്ചു.

ഡ്രൈവറുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തില്ല. ഇതോടെ ഇയാളെക്കുറിച്ചുള്ള സംശയം വര്‍ദ്ധിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങളായി. ഇതിനിടെ ഇയാള്‍ കുട്ടിയെ ബംഗ്ല സാഹിബ് ഗുരുദ്വാരയ്ക്ക് സമീപം കുട്ടിയെ റോഡില്‍ ഇറക്കി വിട്ടതായി പൊലീസിന് വിവരം ലഭിച്ചു. പിടിക്കപ്പെടുമെന്ന് ഭയന്ന് സ്ഥലത്തു നിന്ന് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നാണ് ഇയാള്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കുട്ടി ഇയാളുടെ വാഹനത്തിലായിരുന്നു സ്കൂളിലേക്ക് പോയിരുന്നത്. എന്നാല്‍ യുവാവിന്റെ പെരുമാറ്റം ശരിയല്ലെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടതോടെ ഈ വാഹനത്തിലെ യാത്ര അവസാനിപ്പിച്ച് അച്ഛന്‍ നേരിട്ടു തന്നെ മകളെ സ്കൂളില്‍ എത്തിക്കാന്‍ തുടങ്ങി. സംഭവം നടന്ന നവംബര്‍ മൂന്നാം തീയ്യതിയും അച്ഛന്‍ തന്നെയാണ് കുട്ടിയെ സ്കൂള്‍ ഗേറ്റിന് മുന്നില്‍ കൊണ്ടു വിട്ടത്.

എന്നാല്‍ മകളെ സ്കൂളിന് മുന്നില്‍ ഇറക്കി അച്ഛന്‍ പോയതിന് പിന്നാലെ, പഴയ ഡ്രൈവര്‍ സ്ഥലത്തെത്തി. നേരത്തെയുണ്ടായ മോശം പെരുമാറ്റത്തിന് ക്ഷമാപണം നടത്താനെന്ന പേരില്‍ സംസാരം തുടങ്ങുകയും കുട്ടിയെ വാഹനത്തില്‍ ഇരുന്ന് സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കുട്ടി വാഹനത്തില്‍ കയറിയതോടെ ഇയാള്‍ കുട്ടിയെയും കൊണ്ട് സ്ഥലത്തു നിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സ്കൂളില്‍ ക്ലാസ് തുടങ്ങിയപ്പോള്‍ കുട്ടി ക്ലാസില്‍ എത്തിയില്ലെന്ന മെസേജ് അച്ഛന് കിട്ടിയതോടെ അച്ഛന്‍ പൊലീസിനെ അറിയിക്കുകയും ഉടന്‍ തന്നെ പൊലീസ് തെരച്ചില്‍ തുടങ്ങുകയും ചെയ്തതോടെ അധികം വൈകാതെ പിടിയിലാവുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പകൽ ബെൽറ്റ് കച്ചവടം, രാത്രിയിൽ അതിസാഹസികമായ മോഷണം, ടാർഗറ്റ് തുണിക്കടകൾ മാത്രം, 3 പേർ പിടിയിൽ

Next Post

എടിഎം മെഷീന്‍ തക‍ർത്ത് മോഷണം നടത്താൻ ശ്രമം ; പ്രതി പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എടിഎം മെഷീന്‍ തക‍ർത്ത് മോഷണം നടത്താൻ ശ്രമം ; പ്രതി പിടിയിൽ

എടിഎം മെഷീന്‍ തക‍ർത്ത് മോഷണം നടത്താൻ ശ്രമം ; പ്രതി പിടിയിൽ

പാല് പോലെ ആരോഗ്യകരമായ ഏഴ് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ…

പ്രാതലിൽ ഉൾപ്പെടുത്താം പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

ക്ലാസ് മുറിയിൽ പീഡനം, 8 വർഷത്തിന് ശേഷം തുറന്നുപറച്ചിലുമായി യുവാവ്, അധ്യാപിക അറസ്റ്റിൽ

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും

എന്താണ് ഉയർന്ന കൊളസ്ട്രോൾ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഈ നാല് കാര്യങ്ങൾ ചീത്ത കൊളസ്ട്രോൾ കൂട്ടാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In