തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ. കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തേണ്ടത്. അന്വേഷണം പൂർത്തിയാകും വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറി നിൽക്കണമെന്നും സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു.ഭരണഘടന പദവിയിൽ ഇരിക്കുന്ന ഒരാൾ പുലർത്തേണ്ട ജാഗ്രതയോ മര്യാദയോ പാലിക്കുന്നതിൽ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചു. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റകരമായി മാത്രമേ കാണാൻ സാധിക്കൂവെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.യു.കെ കുമാരൻ, ബി. രാജീവൻ, കൽപ്പറ്റ നാരായണൻ, എം.എൻ കാരശ്ശേരി, അപ്പുക്കുട്ടൻ വള്ളിക്കുന്ന് അടക്കമുള്ളവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.