കൊച്ചി : തൃക്കാക്കരയില്‍ വീഡിയോ വിവാദം പ്രചാരണമാക്കുന്നതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണൻ. എൽ ഡി എഫ് പൈങ്കിളി പ്രചാരണത്തിലേക്ക് മാറി. വീഡിയോ വിവാദം നിർത്തി മുഖ്യമന്ത്രി വികസനം സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കാക്കരയിൽ ബിജെപി അത്ഭുതം സൃഷ്ടിക്കും. ക്രിസ്ത്യൻ വോട്ട് ഇത്തവണ ബിജെപിക്ക് ആകും കിട്ടുക. പി സി ജോർജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാണെന്നും എ എന്‍ രാധാകൃഷ്ണന് പറഞ്ഞു.