മസ്കത്ത്: പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം സ്വദേശിയായ പ്രവാസിയാണ് ഒമാനില്‍ കുഴഞ്ഞുവീണു മരിച്ചത്. കുണ്ടറ എഴുകോണിലെ എടക്കാട് തൃപ്പലിഴിയം സ്വരസതി വിലാസത്തില്‍ കോമളന് ബാലകൃഷ്ണന് (60) ആണ് ഒമാനിലെ ഖാബൂറയില്‍ മരിച്ചത്. 31 വര്‍ഷമായി ഖാബൂറയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ബാലകൃഷ്ണന്. ഭാര്യ – ജൂലി. മകള്‍ – ഗ്രീഷ്മ. ഖാബൂറ ഗവണ്മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.