റിയാദ്: റിയാദിൽനിന്ന് 600 കിലോമീറ്ററകലെ വാദി ദവാസിറിൽ മലയാളി മരിച്ചു. പത്തു വർഷമായി ഇവിടെ ടൈൽസ് ജോലിയിൽ ഏർപ്പെട്ടിരുന്ന തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജോൺസൺ (55) ആണ് മരിച്ചത്.ഭാര്യ: ലീല. മക്കൾ: ജോബിൻ, ജിബിൻ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി വാദി ദവാസിർ കെ.എം.സി.സി രംഗത്തുണ്ട്.